സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി തിരുവിതാംകൂർ രാജവംശത്തിന്റെ പ്രോത്സാഹനത്തോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചു. ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസ്സിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും, മാനാന്തര തെങ്ങുമണ്ണിൽ റ്റി.സി ഉമ്മനും ചേർന്ന് 1910-ൽ ഇരവിപേരൂരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. ഇ ഉമ്മൻ കലമണ്ണിൽ ആയിരുന്നു. തുടർന്ന് 1924-ൽ ഹൈസ്കൂൾ ആയി മാറി. ചെറുകര, സി പി. തോമസ്  ആദ്യത്തെ ഹെഡ്മാസ്റ്റർ. 2000-ൽ ഹയർ സെക്കണ്ടറിയായി ഉയർത്തി. ആദ്യത്തെ പ്രിൻസിപ്പൽ പുത്തൻ പറമ്പിൽ വൽസാ വർഗീസ്. സ്കൂളിന്റെ,  ആപ്തവാക്യം 'DUTY FIRST' എന്നാണ്.