സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/മുഷ്ടി ചുരുട്ടിയ യൗവനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മുഷ്ടിചുരുട്ടിയ യൗവനങ്ങൾ


എങ്ങു പോയി മാനവർ
എങ്ങു പോയി മനുജർ
കൊറോണയെന്ന മഹാമാരിയെ തടയാൻ
വീട്ടിലിരിപ്പാണോ.....
ആയിരക്കണക്കിന് ജീവനെടുത്ത കൊറോണയെന്ന വയറസ്സെ നിന്നെ തുരത്തുവാൻ ഈ ലോക
ജനത ഒത്തൊരുമിക്കുന്നു.
താടിയും, മുടിയും നീണ്ടു
വെട്ടുവാനാരുമില്ല
കൂട്ടുകാരന്യോന്യം വെട്ടിടുന്നു മൊട്ടതലകൾ
നിറഞ്ഞിടുന്നു .
ചക്കയും ചക്കക്കുരുവും തിന്നാത്തവർ ഇന്ന് പ്ലാവിൽ വലിഞ്ഞു കയറുന്നു അങ്ങനെ ചക്ക
കുരുവിൻ രുചിയറിഞ്ഞു.
മുഷ്ടിചുരുട്ടി യൗവ്വനങ്ങൾ
കത്തികയറുന്നു പാവം
രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസുക്കാരെ നട്ടം തിരിക്കുന്നു.
നാടിൻ മക്കൾക്കുവേണ്ടി സ്വന്തം ജീവൻ പോലും
ത്യജിക്കാൻ തയ്യാറായി സേവന രംഗത്ത് മിന്നി
തിളങ്ങുന്ന കൊച്ചു
മാലാഖമാർ നമ്മുക്കുണ്ട്.
കൊറോണയെന്ന കോവിഡെ വെറും പന്നിയായ നിന്നെ ഞങ്ങൾ ഭയപ്പെടുകയില്ല
മറിച്ച് ജാഗ്രതയോടെ നിന്നെ തുരത്തും.
അതിനായി ഞങ്ങൾ
അന്യോന്യം അകനിരുന്ന്
കൈകൾ കഴുകി, മാസ്ക്ക്
ധരിച്ച് നീ എന്ന പിശാചിനെ തുടച്ചുമാറ്റീടും.

റോസ് മേരി റോയി
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത