സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ഇന്നത്തെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ പരിസ്ഥിതി

പരിസ്ഥിതി എന്നു പറഞ്ഞാൽ നമുക്ക് ചുറ്റുമുള്ളതെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. പക്ഷെ ഇപ്പോൾ നമ്മൾ "പരിസ്ഥിതി " എന്ന് കേൾക്കുന്നത് പ്രധാനമായും പരിസ്ഥിതി മലിനീകരണം എന്ന വാക്കിന്റെ കേൾവിയിൽ നിന്നാണ്. അതുകൊണ്ട് ഇപ്പോൾ ഭൂമിയുടെ അന്തരീക്ഷ താപം ക്രമാതീതമായി വർദ്ധിച്ചു വരുകയാണ്. അതു കൊണ്ട് തന്നെ അന്തരീക്ഷത്തിലെ കാർബൺഡൈയോക്സൈഡ് വർദ്ധിച്ച് വരികയാണ്. ഇതിന് ഒരു നിയന്ത്രണം വരുത്തിയില്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഭൂമിയുടെ ഭൂരിഭാഗവും നശിക്കപ്പെടും. എന്തിന് അത്ര കാലം പോണം . ഇപ്പോൾ നമ്മുടെ കേരളത്തിൽ പ്രളയം ഒരു സംഭവം ആയിരിക്കുകയാണ്. അതിന് പ്രധാന കാരണം നമ്മൾ അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാലാണ് ഇപ്പോൾ പണ്ടത്തെപ്പോലെ കൃഷിയിടങ്ങളിൽ വയലുകളില്ല. ഇപ്പോൾ കൊയ്ത്തും, വിതക്കലും എല്ലാം ഒരു മുത്തശ്ശി കഥയായി മാറി കൊണ്ടിരിക്കുകയാണ്. വയലുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ആകാശം മുട്ടുന്ന ഗോപുരങ്ങളാണ്. പക്ഷേ നമ്മൾ ഇനിയും വൈകിട്ടില്ല. അധികം വൈകാതെ നമ്മൾ ഭൂമിയെ ചൂഷണം ചെയ്യുന്നത് നിർത്തണം. അല്ലെങ്കിൽ ഭൂമി നമ്മുടെ വരുംതലമുറക്ക് വസിക്കാൻ സാധിക്കത്ത സ്ഥലമായി മാറും. ഇപ്പോൾത്തന്നെ നമ്മുടെ പൂർവ്വികർ കണ്ടു എന്നു പറയുന്ന പല ജീവികളും ഇപ്പോൾ ഈ ലോകത്തിലില്ല. പ്രകൃതിക്ക് എതിരിരായ പ്രവർത്തികൾ കാരണം മഞ്ഞുപാളികൾ ഉരുകുകയാണ്. ഇതിനു നമ്മൾ ഒരു അവസാനം കണ്ടെ മതിയാകൂ.. അതിനു നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവയെല്ലം നമുക്ക് നിയന്ത്രിക്കാൻ സധിക്കും. പരമാവധി പൊതുഗതാഗതം ഉയോഗിക്കുക. എ സി യുടെ ഉപയോഗം കുറയ്ക്കുക. വീടിനടുത്തുള്ള സ്ഥലങ്ങളിലേക്ക് സൈക്കളിലോ, നടന്നിട്ടോ പോകുക . അതിനാൽ ധാരാളം ചെടികളും , മരങ്ങളും വെച്ചു പിടിപ്പിക്കുക. പരിസ്ഥിതി മലിനീകരനം കാരണം ആഗോളതാപനങ്ങൾ മാത്രമല്ല , കാട്ടുതീ, സുനാമി, ഭൂമികുലുക്കം ......അങ്ങനെയെത്രയെത്ര ദുരന്തങ്ങൾ! നമുക്ക് ഇനിയെങ്കിലും മാറാം, നല്ലൊരു നാളേക്കായി. ഈ മാസങ്ങളിൽ കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അസഹനീയമായ ചൂട്. അതിന് കാരണം ആഗോളതാപനമാണ്. എന്താണ് ആഗോളതാപനം? മാനുഷിക പ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിത ഗൃഹമാ തകങ്ങളായ കാർബൺ ഡൈയോക്സൈഡ് , മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിെലെ അളവ് വർദ്ധിക്കുന്നു. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് എത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു. അതു കൊണ്ട് ഭൂമിയുടെ താപനില വർദ്ധിക്കുന്നു. ഈ അവസ്ഥയാണ് ആഗോള താപനം [global warming]. ആഗോള താപനത്തിനെതിരായി ഐക്യരാഷ്ട്രസഭ പല പരിപാടികളും നടത്തിയിട്ടുണ്ട്. അതിന്റെ ചില ഉദാഹരണങ്ങൾ പാരിസ് അഗ്രിമെന്റ് , cop 24 ; katowice 2018, cop 23 ; Bonn 2017 അങ്ങനെ പല നടപടികളും ON ഇടുത്തിട്ടുണ്ട്. ഇപ്പോഴത്തെ കണക്കു പ്രകാരം 20% ചൈന്ന വഹിക്കുന്നു. അതുപ്പോലെ ത്തന്നെ 20 % യൂറോപ്യൻ രാജ്യങ്ങളും വഹിക്കുന്നു . പിന്നെ ബാക്കിയുള്ള എല്ലാ രാജ്യങ്ങളും ചേർന്നാണ് ബാക്കിയുള്ള 20% വഹിക്കുന്നത്. നമ്മുടെ ഭൂമിയുടെ ചുറ്റുമുള്ള ഓസോൺ പാളിയിൽ ചെറുതായി ദ്വാരങ്ങൾ വരുന്നുണ്ട് എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അതിന് പ്രധാന കാരണം മനുഷ്യന്റെ അശാസ്ത്രീയമായി പ്രകൃതി ചൂഷണം ചെയ്യുന്നതാണ്. ഓസോൺ ക്ഷതം ഏറ്റാൽ സൂര്യനിൽ നിന്നുള്ള uv കിരണങ്ങൾ ഭൂമിയിൽ എത്തും. അതിന് വലിയ ഒരു ഉദാഹരണം ഭൂമിയിൽ തന്നെയുണ്ട്. താജ്മഹലിന്റെ മുകളിൽ ചെറിയ കറുത്ത പാടുകൾ വരുന്നുണ്ട് എന്നാണ് പുതിയ കണ്ടുപിടുത്തം. അതിനു കാരണം ഓസോൺ പാളിയുടെ വിള്ളലാണെന്നാണ് പറയുന്നത്. അതു കൊണ്ടു തന്നെ UV 16 സെപ്തംബർ ഓസോൺ ദിനമായി ആചരിക്കുന്നത്. ഇനി പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ച് പറയാം. പ്ലാസ്റ്റിക് എന്നു പറഞ്ഞാൻ മണ്ണിൽ അഴുകാൻ വളരെ പ്രായാസമുള്ളതാണ്. മണ്ണിലെ സൂക്ഷ്മ ജീവികളാണ് വസ്തുക്കൾ അഴുകാൻ സഹായിക്കുന്നത്. പക്ഷെ പ്ലാസ്റ്റിക്കിൽ സൂക്ഷ്മ ജീവികർക്ക് പ്രവർത്തിക്കാൻ വളരെ പ്രയാസമാണ്. ഒരു ചെറിയ പ്ലാസ്റ്റിക് കഷ്ണം അഴുകി തുടങ്ങാൻ 500 വർഷമെങ്കിലും എടുക്കും എന്നാണ് ശാസ്ത്രം പറയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിപ്പിക്കാൻ ഒരേയൊരു വഴിയേയുള്ളൂ.. " മൂന്ന്- R" Reduce, Reuse, Recycle". പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പുതിയ സാധനങ്ങൾ ഉണ്ടാക്കുക. പക്ഷേ കേരളത്തിൽ പ്ലാസ്റ്റിക് കത്തിക്കലാണ് പതിവ്. അത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും. അന്തരീക്ഷത്തിൽ കാർബൺ ഡൈയോക്സൈഡ് , കാർബൺ മോണോക്സൈഡ് ഇന്നീ ഹരിത ഗ്യഹ വാതകങ്ങളുടെ അളവ് കൂടും. പ്ലാസ്റ്റിക് കൊണ്ടു മാത്രമല്ല, സാധാരണ ഉണങ്ങിയ ഇലകൾ കത്തിച്ചാൽ പോലും ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകും. അതിനു പകരം ആ ഇലകൾ അവിടെ വെറുതെ കൂട്ടിയിടുക. അത് മണ്ണിൽ ചേരും. ഇത്രയൊക്കെ അറിഞ്ഞാലെങ്കിലും നമുക്ക് നമ്മുടെ പഴയ ശീലങ്ങൾ മാറ്റാം. നല്ലൊരു ലോകത്തിനായ്.

എമിറിസ് ഹാരി മാഞ്ഞൂരാൻ
7 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം