സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഓൺലൈൻ അസംബ്ലി
കോവിഡ് സാഹചര്യത്തിലും വിദ്യാലയ അന്തരീക്ഷം കുട്ടികളിൽ ഉറപ്പിക്കുന്നതിനായി ദിവസവും ബോധന സമയം ആരംഭിക്കുന്നതിനു മുൻപായി ഓൺലൈൻ അസംബ്ലി നടത്തപ്പെട്ടു. അതിൽ പ്രാർത്ഥനാഗാനം, പ്രധാന വാർത്തകൾ, ചിന്താവിഷയം, ഒപ്പം ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ആശയരൂപീകരണ ങ്ങൾ ഇവ വ്യത്യസ്ത വ്യവഹാരരൂപങ്ങളി ലൂടെ വിദ്യാർഥികൾ തന്നെ അവതരിപ്പിക്കപ്പെടുന്നു. അതിൽ സന്ദർഭോചിതമായി വിദ്യാരംഗം സാമൂഹ്യശാസ്ത്ര, ശാസ്ത്ര, ഗണിതശാസ്ത്ര ക്ലബ്ബ്, പ്രവർത്തനങ്ങളും മത്സരങ്ങളും ഇടകലർത്തി നവ മാധ്യമങ്ങളുടെ സഹായത്തോടെ ഓരോ ക്ലാസ് അധ്യാപിക മാരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ വളരെ മനോഹരമായി അസംബ്ലി സംഘടിപ്പിച്ചു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ ഉള്ള വിദ്യാർഥി പ്രതിനിധികളായ കുട്ടികളും അധ്യാപകരും അസംബ്ലി ലീഡ് ചെയ്തു.. ക്ലാസ് ഓഫ്ലൈനായി ആരംഭിച്ചപ്പോൾ.അസംബ്ലിയും ഓഫ്ലൈനായി സ്കൂൾ സ്റ്റേജിൽ നടത്താൻ തീരുമാനമായി.