സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ഓർമകളിലെ നല്ല നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമകളിലെ നല്ല നാളുകൾ

ഓരോ പുലർവേളകളുമേകിയിരുന്നെനിക്ക്
കുളിർമ കണ്ണിനും മനസ്സിനും
എൻ ക്ലേശങ്ങളെല്ലാം മറന്നിരുന്നു ഞാൻ
നിന്നടുക്കലാർന്നിരുന്നപ്പോൾ

          ആരായുകയാണ്‌ ഞാനാ നാളുകൾ
          കുളിര്മയേകിയ ഓരോ പുലരികളും
          സ്വപ്നങ്ങൾക്കു കൂട്ടായ ഓരോ രാവും
          ക്ലേശങ്ങൾക്കു സാന്ത്വനമായ ഓരോ നിമിഷവും
ഇന്ന് ഞാൻ കാണുന്ന ഓരോ പകലും രാവും
ശോഭായറ്റതാണ് എൻവിലക്ഷണമാം സ്ഥിതി പോൽ
നീറുന്നെന്നുൾത്തടം ഇന്ന് നിന്റെയീ നിലക്ക്
കാരണം ഞാനെന്നോർത്ത്
        എന്ത് ചെയ്യേണ്ടു പ്രായ്ശ്ചിത്തമായി ഞാൻ
        നാളെയുടെ പകലും രാവും ഓർമയിൽ
        സുന്ദരമായി സൂക്ഷിക്കാൻ
       സ്വയം ശുദ്ധിയവതും തോഴി നിന്നെ ശുദ്ധമായി കാക്കലും
ശുചിത്വമാർന്നൊരു നിന്നെ
കണികണ്ടുണരുവാനും
അകപ്പെട്ടുപോയ വിലക്ഷണമാം സ്ഥിതിയെ
നമുക്കൊന്നായി പ്രതിരോധിക്കാം
അവസാനം നിൻ മടിത്തട്ടിൽ
വിശ്രമം തേടണമെനിക്ക്

ഹംന ഫാത്തിമ
2 A സെന്റ് ജോസഫ് യു പി സ്കൂൾ , മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത