സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്


ദിനകരൻ ഇല്ലാത്ത
സമയമാം വഴിയിതിൽ
ചലനമറ്റവനായ് ഇനിയുമീ മനുഷ്യൻ
കാത്തിരിക്കുന്നവൻ എന്തിനെന്നറിയാതെ
എന്തിനെന്നറിയാതെ
കാത്തിരിക്കുന്നവൻ
മാനുഷ്യാകാരം പൂണ്ടിട്ടൊരുവനെങ്കിലും ഇതു വഴി
വരുമെന്ന് വിശ്വസിച്ചവനെയും കാത്തിരിക്കുന്നു
ഇനിയുമീ മനുഷ്യൻ
നാവിൻ തുമ്പിൽ ഇറ്റുന്ന വിഷവുമായ്
ആർത്തി പൂണ്ടിരിക്കുകയാണവനുടെ ചുറ്റും നരികളും
നരികൾക്കിടയിലും നരനെ പ്രതിക്ഷിച്ചവൻ
ചലനമറ്റവനായ ഇനിയുമീ പാരിതിൽ
ഭംഗിയിൽ കാണുന്നതെല്ലമിന്നുന്നില്ല
എല്ലാ മിനുങ്ങിനും ഭംഗിയുമില്ലെ ത്രെ
പണ്ടെങ്ങോ മുത്തശ്ശി പറഞ്ഞൊരാ
പഴങ്കഥ ഓർത്തിരുന്നാവാംഅവനിനന്നാങ്ങാക്കൂ

അനുവിന്ദ സാജൻ
9D സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത