സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/വിദ്യാരംഗം/2023-24
2023 ജൂൺ 19 വിദ്യാരംഗം കലാസമിതിയുടെ ഉദ്ഘാടനം കേരള ഫോക്കലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ മജീഷ് കാരയാട് നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന, പുസ്തകോത്സവം, വായന കളരി, ടീച്ചേർസ് ലൈബ്രറി എന്നിവയുടെ ഔദ്യോഗികമായ ഉദ്ഘാടനവും നടന്നു .നാടൻ പാട്ടിൻറെ ഉത്ഭവത്തെക്കുറിച്ചും നാടിന്റെ സംസ്കാരത്തെക്കുറിച്ചും ശ്രീ.മജീഷ് പ്രസംഗിച്ചു. വായനാവാരം വിവിധ പരിപാടികളോടെ ആചരിച്ചു.