സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിരഹം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിരഹം

മണ്ണിൽ വിരിയുന്ന പൊൻനാളമെന്നു പോയ്
കുഞ്ഞു പൂവിൻ സുഗന്ധമെങ്ങു പോയി.
ആകാശവീഥിയിൽ മറഞ്ഞൊരാ മേഘങ്ങൾ
പിന്നെയും പിന്നെയും മാഞ്ഞു പോയ് .
മഞ്ഞു നിലാവത്ത് പൂത്തോരാ പൂവുകൾ
മണ്ണിൽ അലിഞ്ഞങ്ങ് മാഞ്ഞ് പോയ്.
പൂന്തേനൂറും പൂമ്പാറ്റ പാറി
പറന്നകന്നങ്ങു പോയ്.

മിന്നാമിനുങ്ങിൻ വെളിച്ചം കാണാതങ്ങ്
ഇരുളാകെ വാടിന്നിൽക്കുന്നുവല്ലോ.
കാറ്റു കരയുന്നു മരമാകെ ഉലയുന്നു
പക്ഷിതൻ കൂട് തകർന്നലിയുന്നു .
രാവാകെ മായുന്നു
പൊൻവെട്ടം മായുന്നു
എല്ലാം മറഞ്ഞങ്ങ് പോയിടുന്നു.
കടലാകെ ക്ഷോഭിക്കുന്നു
മേഘങ്ങളിടറുന്നു
എന്തിനിന്ന് ഭൂമി നിലവിളിക്കുന്നു.

ഈ പ്രകൃതിക്കെന്ത് മാറ്റമുണ്ടാകുന്നു
ഈ പ്രക്യതിയങ്ങ് മാഞ്ഞ് പോകുന്നു.
 

നന്ദന രതീഷ്
8 B സെന്റ്‌ അലോഷ്യസ് ഹൈസ്കൂൾ മണലുങ്കൽ, കോട്ടയം, കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - കവിത