സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
 ഉപജില്ല കായികമേളയിൽ ഈ സ്കൂളിൽ നിന്നും 26 കുട്ടികളുടെ ടീം പങ്കെടുക്കുകയും 35 പോയിൻറോടെ ഉപജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റവന്യു ജില്ല മത്സരത്തിൽ നൂറു മീറ്റർ ഓട്ടം, ഹൈജംപ്, എന്നിവയ്ക്ക് രണ്ട് കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കായികോൽസവത്തിൽ സമ്മാനത്തിന് അർഹരാകുകയും ചെയ്തു. എറണാകുളം ചോറ്റാനിക്കരയിൽ വച്ച് നടത്തപ്പെട്ട ഫുഡ്ബോൾ ടൂർണമെൻറിൽ  സ്കുളിൻെറ ഫുഡ്ബോൾ ടീം രണ്ടാം സ്ഥാനം നേടി റവന്യുതല റിഥമിക് യോഗമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ സമ്മാനാർഹമായി.