സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം


സുന്ദരമാം പുൽക്കൊടിത്തുമ്പിൽ
സൂര്യൻ ഉണരുന്ന പുണ്യഗ്രാമം .
കിളിനാദം കാതിനാനന്ദമേകുന്ന
മോഹിനിയാണെന്റെ കൊച്ചു ഗ്രാമം.
 കൊയ്തുകഴിഞ്ഞൊരാ പാടവരമ്പത്തു
കതിരുകൾ തേടുന്ന വിഹഗ സമൂഹം .
ചെത്തിയും പിച്ചിയും തുളസിയും
തിങ്ങി നിറഞ്ഞു ഹരിത ഗ്രാമം.
താമര നിറഞ്ഞ കുളങ്ങൾ മനം
നിറക്കുന്ന മോഹനമാണീ ജന്മനാട് .
രാവിൻ കുളിർമ കൈമാറി ഉണർത്തുന്ന
പ്രഭാതസുന്ദര കൈവഴികൾ
'അമ്മ തൻ താരാട്ടു മുഴങ്ങി നിർത്തുന്ന
വാത്സല്യനിധിയാണെന്റെ ഗ്രാമം .
 

അലീന ജോഷി
7 A സെന്റ് പീറ്റേഴ്‌സ് എച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത