സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനിൽക്കുന്ന വിധത്തിൽ മത്സരങ്ങളിൽ വിജയം നേടിവരുന്നു. ഉപജില്ലാതലത്തിൽ സയൻസിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാർഹമാണ്.]]

ഐ ടി ക്ലബ്

ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു.

വിദ്യാരംഗം  കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]

ഗണിത ക്ലബ്

ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]

സോഷ്യൽസയൻസ് ക്ലബ്

പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോ‍ഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]]

പരിസ്ഥിതി ക്ലബ്

പ്രകൃതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും കുഞ്ഞു മക്കളെ പ്രോത്സാഹിപ്പിച്ചും, മണ്ണിൽ ചവിട്ടി , മണ്ണിന്റെ മണമുള്ള സംസ്കാരത്തെ അറിഞ്ഞും നല്ല മനസിനും നാടിനും വീടിനും നന്മയുള്ളവരായി വളർത്തുവാൻ വേണ്ടിയും പ്രയത്നിക്കുന്നു