സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തേൻമാവിന്റെ നൊമ്പരം..
തേൻമാവിന്റെ നൊമ്പരം..
തേൻമാവിന്റെ നൊമ്പരം.. ഈ പാതയോരത്തെ വിജനത എന്നെയും ഭയപ്പെടുത്തുന്നുവല്ലോ..... ഈശ്വരാ! ഇന്നും എന്റെ കുട്ടികൾ ഇവിടെ കളിക്കാൻ വരില്ലേ? തേന്മാവ് സങ്കടത്തോടെ ദൂരേയ്ക്ക് നോക്കിക്കൊണ്ടേയിരുന്നു.... കഴിഞ്ഞ വേനലവധിക്കാലത്തെ മധുരസ്മരണകളിലേയ്ക്ക് ആ തേൻമാവ് ഒന്നു തിരിഞ്ഞു നോക്കി.. പെയ്തൊഴിഞ്ഞ എല്ലാ വേനലവധിക്കാലവും തനിക്ക് മധുര മാർന്നതായിരുന്നു.. കണ്ണാരം പൊത്തികളിയും, ഓടിപിടുത്തവും എന്നല്ല എന്തെല്ലാം കളികൾ.... ഇടയ്ക്ക് തന്റെമേൽ വലിഞ്ഞുകയറി തേൻ മാമ്പഴം നുകരുന്ന കുസൃതികുടുക്കകൾ .... തനിക്കതൊക്കെ എന്തൊരു ഹരമായിരുന്നു .... എല്ലാ രാവുകൾക്കും ഒരുപാട് നീളമുണ്ടെന്ന് തനിക്കപ്പോൾ തോന്നുമായിരുന്നു... പുലരിയെത്താൻ കാത്തിരിക്കുമായിരുന്നു.... അണ്ണാറക്കണ്ണനും മറ്റു പക്ഷികൾക്കുമൊപ്പം, ആ പൈതങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു തേൻമാവ് നെടുവീർപ്പെട്ടു.... പക്ഷെ ഇന്ന് ഈ വിജനത.... ലോകത്തെ കാർന്നുതിന്നുന്ന ഏതോ വൈറസ് വന്നിട്ടുണ്ടത്രെ.... ആരും പുറത്തിറങ്ങാറില്ല.... സാരംല്യ.... ഈ ഒറ്റപ്പെടലിനും ഒരു അവസാനം ഉണ്ടാവും.... എന്റെ കുട്ടികൾ ആരോഗ്യത്തോടെയിരിക്കട്ടെ, എനിക്കതുമതി.. പിന്നീട് അവർ എന്റെ അടുത്തേയ്‌ക്ക് തന്നെ കളിക്കാൻ വരുമല്ലോ.... തേൻമാവിന്റെ കാത്തിരുപ്പ് തുടർന്ന്കൊണ്ടേയിരുന്നു............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ