സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
റിഫ്രഷ്മെന്റ് ക്ലാസ് :
ഈ അക്കാദമിക വർഷത്തിന്റെ ആരംഭത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി ഒരു റിഫ്രഷ്മെന്റ് ക്ലാസ് അഡ്വക്കേറ്റ് സൈബി ജോസിന്റെ നേതൃത്വത്തിൽ 31/05/2024 ന് രാവിലെ 10-12 വരെയുള്ള സമയത്ത് നടത്തുകയുണ്ടായി. കുട്ടികളെ പത്താം ക്ലാസിലേക്ക് ഒരുക്കിവിടുന്നതിനോടൊപ്പം തന്നെ പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാം എന്നും, പഠനത്തിൽ നിന്നും വൈദ്യുതി മാറിപ്പോകുന്ന പലതരത്തിലുള്ള തെറ്റായ സാഹചര്യങ്ങളെ എങ്ങനെ ഒഴിവാക്കണമെന്നും ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് അവബോധം നൽകി.
വായനദിനം 2024
2024-25 വർഷത്തെ വായനാവാരം 19 മുതൽ 25 വരെ നടത്തുകയുണ്ടായി. അതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇരുപത്തിയൊന്നാം തീയതി 10 30 ന് നടത്തി. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ പി. കെ ഭരതൻ മാഷ് ആണ്. എല്ലാ ഭാഷകളിൽ നിന്നുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഈച്ചടങ്ങിൽ വെച്ച് വിവിധ ക്ലാസുകളുടെ ക്ലാസ് മാഗസിൻ പ്രകാശനവും, ക്ലാസ് ലൈബ്രറിയുടെ തുടക്കവും കുറിച്ചു. ഒമ്പതാം ക്ലാസിലെ ചണ്ഡാലഭിക്ഷുകി, യുപി വിഭാഗത്തിലെ പൂതപ്പാട്ട് എന്നിവയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. 19 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി ഓരോ ഭാഷയുടെ നേതൃത്വത്തിൽ ( ഇംഗ്ലീഷ്, മലയാളം, ഹിന്ദി,അറബി, സംസ്കൃതം) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിന് വായന മത്സരവും, യുപി,എച്ച്എസ് വിഭാഗങ്ങൾക്ക് ക്ലാസ് മാഗസിൻ മത്സരവും നടത്തി. ഓപ്പൺ ലൈബ്രറി പ്രവർത്തനത്തിന് ഈ വാരത്തിൽ തുടക്കം കുറിച്ചു. വായനാവാര ആഘോഷത്തിലൂടെ കുട്ടികളിൽ വായനയോട് ആഭിമുഖ്യം വളർത്താനും സ്വതന്ത്ര രചനയോടുള്ള കുട്ടികളുടെ നൈപുണ്യം വളർത്തുവാനും സഹായകരമായി.
ജൂൺ 26 :ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലിയിൽ അന്നേദിവസം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വിമുക്തി ക്ലബ്ബിന്റെ കൺവീനർ പത്താം ക്ലാസിൽ പഠിക്കുന്ന ശിവന്യ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. എൽപി, യുപി, വിഭാഗത്തിൽനിന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ലഹരിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. അവ ഉപയോഗിച്ച് കൊണ്ട് മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞും കരുവന്നൂർ സെന്റർലേക്ക് റാലി നടത്തി. തുടർന്ന് അവിടെ സന്ദേശവും സ്കിറ്റും അവതരിപ്പിച്ചു.
ജൂലൈ 1- ഡോക്ടേഴ്സ് ദിനം
ഈ ദിനത്തിനോട് അനുബന്ധിച്ച് ഡോ. സിസ്റ്റർ സെൽമ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നൽകുകയുണ്ടായി.
2024-25 അധ്യയന വർഷത്തിലെ പിടിഎ ജനറൽബോഡി യോഗത്തിന്റെ റിപ്പോർട്ട്:
2024 -25 അധ്യയന വർഷത്തിലെ പിടിഎ ജനറൽബോഡിയോഗം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ. ലൂജി ചാക്കേരിയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. പ്രധാന അധ്യാപിക സിസ്റ്റർ സെൽമി സുസോ ഏവർക്കും സ്വാഗതം ആശംസിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ആഗ്നസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യക്ഷ പ്രസംഗത്തിനുശേഷം ശ്രീമതി ശീതൾ വിൻസന്റ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം പാസാക്കി. ഈ കഴിഞ്ഞ വർഷം റിട്ടയർ ചെയ്ത് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിയ സിസ്റ്റർ ജെറിൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻഡോവ്മെന്റ് വിതരണം നടത്തി അഭിനന്ദിച്ചു.
തുടർന്ന് പുതിയ പിടിഎ കമ്മിറ്റി തിരഞ്ഞെടുപ്പ് ആയിരുന്നു. പിടിഎ അംഗങ്ങളായി രക്ഷിതാക്കളിൽ നിന്ന് ശ്രീ. ലിജോ വി.എൽ, ശ്രീമതി സിമി ഷിബിൻ, ശ്രീ. ജയ്സൺ പി ആന്റണി, ശ്രീമതി റൂബി ലിന്റോ, ശ്രീമതി നീതുല രഞ്ജിത്ത്, ശ്രീ. സുരേന്ദ്രൻ എ.വി, ശ്രീമതി രശ്മി കെ.ആർ, ശ്രീമതി ദിവ്യ രവിചന്ദ്രൻ, എന്നിവരെയും അധ്യാപകരിൽ നിന്ന് ശ്രീമതി ഷൈനി പി.കെ, ശ്രീമതി സിസി ജോസഫ്, സിസ്റ്റർ സ്റ്റാർലി, സിസ്റ്റർ റീമ, ശ്രീമതി രേഷ്മ മാത്യു, ശ്രീമതി ശീതൾ വിൻസന്റ്, എന്നിവരെയും തിരഞ്ഞെടുത്തു. എസ് എസ് ജി അംഗങ്ങളായി ശ്രീ.ലൂജി ചാക്കേരി ശ്രീ.അനീഷ് ആന്റണി, ഓഡിറ്റ്സ് ആയി ശ്രീമതി ധന്യ, ശ്രീമതി ആൻഡ് സി എന്നിവരെയും തിരഞ്ഞെടുത്തു.
തുടർന്ന് നടന്ന പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സംയുക്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി സുസോ പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും പുതിയ കമ്മിറ്റിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ശേഷം കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് പ്രസിഡണ്ടായി ശ്രീ ലിജോ വി എൽ, എം പി ടി എ പ്രസിഡണ്ടായി ശ്രീമതി സൗമ്യ സനലിനെയും തിരഞ്ഞെടുത്തു.
ജൂലൈ 5 -ബഷീർ ദിനം
'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം വിദ്യാലയത്തിൽ സമുചിതമായി സംഘടിപ്പിച്ചു. അസംബ്ലി മധ്യേ അദ്ദേഹത്തെ കുറിച്ചുള്ള അനുസ്മരണ ദിന സന്ദേശം എട്ടാം ക്ലാസിൽ പഠിക്കുന്ന അൽന റോസ് സണ്ണി നൽകുകയുണ്ടായി. പത്താം ക്ലാസിൽ നിന്നും നീയാ സുമേഷ് ബഷീറിന്റെ 'ആനപ്പൂട' എന്നാൽ ചെറുകഥയെ പരിചയപ്പെടുത്തുകയും അഞ്ചാം ക്ലാസിലെ മീനാക്ഷി രജീഷ് ഈ കഥ ശബ്ദ വേദിയാനങ്ങളോടെ അവതരിപ്പിക്കുകയും ചെയ്തു. 'പാത്തുമ്മയുടെ ആട്' എന്ന ബഷീർ കൃതിയെ ആറാം ക്ലാസിലെ കൊച്ചു മിടുക്കാർ നാടക രൂപത്തിൽ അവതരിപ്പിച്ചു.
ജൂലൈ 21- ചാന്ദ്രദിനം
ചാന്ദ്രദിനത്തിനോടനുബന്ധിച്ച് അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ സഹല സംസാരിച്ചു. ഹൈസ്കൂളിലെ കുട്ടികൾക്കായി ക്വിസ് മത്സരവും,യുപി വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണവും, എൽ പി വിദ്യാർഥികൾക്ക് സെൽഫ് ഇൻട്രൊഡക്ഷൻ ഓഫ് മൂൺ, ഫാൻസി ഡ്രസ്സ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജൂലൈ 27- ഡോ. എപിജെ അബ്ദുൽ കലാം ഓർമ്മദിനം :
ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രം, നേട്ടങ്ങൾ, സംഭാവനകൾ, അവാർഡുകൾ, എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു ഓഡിയോ അസംബ്ലി മധ്യേ കേൾപ്പിച്ചു. അതിനോടൊപ്പം പത്താം ക്ലാസിലെ വിദ്യാർത്ഥികളായ എയ്ഞ്ചൽ ജോയ്സൺ, മരിയ ജോജി, നിയാ സുമേഷ്, എന്നിവർ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ നേട്ടങ്ങളും, ഉദ്ധരണികളും അവതരിപ്പിക്കുകയുണ്ടായി.
സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15:
സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് എൽ പി ക്ലാസ്സിലെ കുട്ടികൾക്കായി പതാക നിർമ്മാണ മത്സരവും യുപി ക്ലാസിലെ കുട്ടികൾക്കായി സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗം മത്സരമാണ് നടത്തിയത്. മത്സരം 13/8/24 ചൊവ്വാഴ്ച നടത്തി. ഓഗസ്റ്റ് 15 വ്യാഴം 9 മണിക്ക് ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. ബുൾബുൾ ഗൈഡിങ് കുട്ടികളുടെ വർണ്ണ ശബളമായ പരിപാടികൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസംഗങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അന്നേ ദിവസത്തിന് മാറ്റുകൂട്ടി.മധുര പലഹാര വിതരണം നടത്തി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടി ഒരു മണിക്കൂർ നീണ്ടുനിന്നു.
ഹിരോഷിമ നാഗസാക്കി ദിനാചരണം ( ഓഗസ്റ്റ് 6 ):
ഹിരോഷിമ നാഗസാക്കി ദിനാചരണം സംയുക്തമായി ഓഗസ്റ്റാറിന് സമുചിതമായി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി. സെൽമി സുസോ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ ലയോണ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ നവമി തയ്യാറാക്കിയ മനോഹരമായ കവിതയ്ക്ക് ഖദീജ മർവ മനോഹരമായ ഈണം നൽകി അവതരിപ്പിച്ചു. സഡാക്കോ പക്ഷിയെയും യുദ്ധവിരുദ്ധ പോസ്റ്ററും തയ്യാറാക്കി വരാൻ നിർദ്ദേശം നൽകിയതനുസരിച്ച് എല്ലാ കുട്ടികളും അവയും കൊണ്ട് അസംബ്ലിക്ക് ശേഷം ഗ്രൗണ്ടിൽ ഒത്തുകൂടി. യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലിക്കൊണ്ട് റാലി നടത്തുകയും ചെയ്തു. " അരുതേ അരുതേ ഇനിയൊരു യുദ്ധം അരുതേ" എന്ന് തുടങ്ങി മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം മുഖരിതമായി. അതിനുശേഷം സഡാക്കോ പക്ഷിയെ എല്ലാവരും ചേർന്ന് പറത്തിയത് നയന മനോഹരമായ കാഴ്ചയായിരുന്നു.
ലഹരി വിരുദ്ധ ക്ലാസ്:
ഓഗസ്റ്റ് 12ആം തീയതി 11 8,9 ക്ലാസിലെ വിദ്യാർത്ഥിനികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നൽകി. ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസിലെ വിമൻ സിവിൽ എക്സൈസ് ഓഫീസർ നിത്യ എൻ പോസിറ്റീവ് നെഗറ്റീവ് ലഹരികളെ കുറിച്ചും, ലഹരിയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ കുറിച്ചും അവതരിപ്പിച്ചു. ഈ ക്ലാസ്സിൽ തന്നെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ മറ്റ് സോഷ്യൽ മാധ്യമങ്ങളുടെ ദുരുപയോഗങ്ങളെക്കുറിച്ചും വിദ്യാർത്ഥിനികളെ ബോധവാന്മാരാക്കി.
സ്കൂൾ കലോത്സവം :
2024-25 ലെ സെന്റ് ജോസഫ് സി ജി എച്ച് എസ് കരുവന്നൂരിന്റെ സ്കൂൾ കലോത്സവം 'MERAKI 2K24' ഓഗസ്റ്റ്14, 15,16 തീയതികളിലായി സമുചിതമായി ആഘോഷിക്കപ്പെട്ടു. പതിനാലാം തീയതിയിലെ ഉദ്ഘാടന പരിപാടിക്ക് ' Melody Makers Mala' എന്ന യൂട്യൂബ് ചാനലിന്റെ നിർമ്മാതാവായ ശ്രീ . ജിജോയും കുടുംബവും എത്തിച്ചേർന്നു. ഏവരുടെയും ഇഷ്ടതാരമായ അക്കുവിന്റെ സാന്നിധ്യം സ്കൂളിനെ ഇളക്കിമറിക്കുന്നതായിരുന്നു
പതിനാലാം തീയതി രചന മത്സരങ്ങളും എൽ പി വിഭാഗത്തിന്റെ ഏതാനും ചില മത്സരങ്ങളും, പതിനാറാം തീയതി വ്യക്തിഗത ഇനങ്ങളിൽ മിക്കവയും, ഗ്രൂപ്പ് മത്സരങ്ങളും നടത്തി. പതിനേഴാം തീയതി ആയിരുന്നു നൃത്ത മത്സരങ്ങൾ നടത്തിയത്. ഏറ്റവും വാശിയേറിയ മത്സരങ്ങൾ വിലയിരുത്തുമ്പോൾ മുൻവർഷത്തേക്കാൾ മികച്ച മുന്നേറ്റം കുട്ടികളിൽ ഉണ്ടായി എന്ന് വിലയിരുത്തി. ഓഗസ്റ്റ് 23ന് മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.
* ലൈഫ് സ്കിൽസ് & ഹാപ്പിനസ് ട്രെയിനിങ് പ്രോഗ്രാം*
കരുവന്നൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ദാറ്റ് ഗതി ട്രെയിനിങ് പ്രോഗ്രാം മാനേജിങ് ഡയറക്ടർ ശ്രീ ഷാജു പൊറ്റക്കൽ, കമ്പനി ചെയർമാൻ ശ്രീ സുരേഷ് ബാബു എന്നിവർ എട്ടാം ക്ലാസ്സിലെ വിദ്യാർഥിനികൾക്കായി 27/08/24 ന് ലൈഫ് സ്കിൽസ് & ഹാപ്പിനസ് ട്രെയിനിങ് പ്രോഗ്രാം നടത്തി. ജീവിത നൈപുണികളെ അറിയാനും,സ്വന്തം കഴിവുകൾ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തിനുവേണ്ടിയുള്ളതായിരുന്നു ട്രെയിനിങ് പ്രോഗ്രാം.കുമാരി സൗരഭ E B യുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സെൽമി സൂസോ പരിപാടി ഉദ്ഘാടനം ചെയ്തു.കുമാരി നിത്യ ജ്യോതി S സ്വാഗതം ആശംസിച്ചു.സംസ്കൃതം അധ്യാപിക സിസ്റ്റർ ഹിത മരിയ ടീച്ചർ ആശംസകൾ അർപ്പിച്ചു.ശ്രീമതി സോണി N D ടീച്ചർ ട്രെയിനർമാർക്ക് മൊമെന്റോ സമ്മാനിച്ചു.
കുമാരി ആൻ ട്രീസ V L നന്ദി പറഞ്ഞു.
ഓണാഘോഷവും അധ്യാപക ദിനവും :
സെന്റ് ജോസഫ് സി ജി എച്ച് എസ് കരുവന്നൂർ സ്കൂളിലെ അധ്യാപക ദിനവും ഓണാഘോഷവും 13/09/2024 വെള്ളിയാഴ്ചയാണ് ആഘോഷിച്ചത്. സെപ്റ്റംബർ 3 മുതൽ ഒന്നാം പാദവാർഷിക പരീക്ഷയായതുകൊണ്ടാണ് ആണ് അധ്യാപക ദിനം സെപ്റ്റംബർ 5 ന് ആഘോഷിക്കാൻ സാധിക്കാതിരുന്നത്. രാവിലെ 10 മണിയോടെ പത്താം ക്ലാസുകാരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ അതിമനോഹരമായ പൂക്കളം ഒരുക്കി. തുടർന്ന് യു പി വിഭാഗത്തിലെ പെൺകുട്ടികൾ പട്ടുപാവാട അണിഞ്ഞ് രണ്ട് വരിയായി സ്കൂൾ മുറ്റത്ത് അണിനിരന്നു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ സെൽമി സുസോ, പിടിഎ പ്രസിഡന്റ് ലിജോ വി എൽ, സ്കൂൾ ലീഡേഴ്സ്, മാവേലിയായ ഏഴാം ക്ലാസിലെ എമിലിനെയും മരിയൻ ഹാളിലേക്ക് വരവേറ്റു.
സ്കൂളിലെ മുഴുവൻ കുട്ടികളും എല്ലാ അധ്യാപകരും മരിയൻ ഹാളിൽ സന്നിഹിതരായിരുന്നു. തുടർന്ന് പ്രാർത്ഥനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ആങ്കറിംഗ് നടത്തിയത് ആശാലക്ഷ്മിയും ഇഷാ ഫാത്തിമയും ആണ്. പ്രാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടിക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചത് സ്കൂൾ ലീഡർ എയ്ഞ്ചൽ ജോയ്സിനാണ്. പിടിഎ പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ അധ്യാപക ദിനത്തെക്കുറിച്ചും ഓണാഘോഷങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് ഓണ സന്ദേശം നൽകുകയും അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുട്ടികളോട് പങ്കുവെച്ചു. ഒമ്പതാം ക്ലാസിലെ ലയണ റോസ് ജോഷി അധ്യാപക ദിനത്തിന്റെ ആശംസ നൽകുകയും തുടർന്ന് അധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ ഓരോ ക്ലാസിൽ ലീഡേഴ്സും ടീച്ചേഴ്സിന് പൂക്കൾ നൽകി ആ ദിനത്തിന്റെ എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു. അതേത്തുടർന്ന് എല്ലാ അധ്യാപകരും ചേർന്ന് ഓണത്തിന്റെ മലയാളത്തനിമ തുളുമ്പുന്ന മനോഹര ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെ ഓണാഘോഷ പരിപാടികൾ ആയിരുന്നു. ഓണപ്പാട്ട്, ഓണക്കളി, എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. 12.30 ന് ഓണാഘോഷ പരിപാടികൾ അവസാനിച്ചു. തുടർന്ന് ക്ലാസ് റൂമുകളിൽ ഓണസദ്യയും പരിപാടികളും സംഘടിപ്പിച്ചു. എല്ലാ അധ്യാപകരും പിടിഎ അംഗങ്ങളും ഓണസദ്യയിലും ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തു.
ഇംഗ്ലീഷ് ട്രെയിനിങ് പ്രോഗ്രാം:
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ കുട്ടികളെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 4, 5 തീയതികളിൽ ആയി ELTIF( English language Teachers interaction Forum) ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസ്തുത ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് ഡയറ്റിലെ ചീഫ് ട്യൂറ്റർ ആയ വിനീജ ടീച്ചറാണ്. ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ പൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നാലു മുതൽ ഒമ്പത് ക്ലാസ് വരെയുള്ള തിരഞ്ഞെടുത്ത കുട്ടികൾക്കായി നടത്തിയ ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉല്ലാസപ്രദവും ഇംഗ്ലീഷ് ഭാഷയോടുള്ള വൈമുഖ്യം മാറ്റി സദസ്സിനു മുമ്പിൽ ആത്മവിശ്വാസത്തോടെ ക്ലാസ്സിനെക്കുറിച്ചുള്ള '
'റിവ്യൂ' ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കി.