സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ചുറ്റുവട്ടത്തെയാണ്. നമ്മുടെ പരിസ്ഥിതി നാം ഒരിക്കലും മാലിന്യമാക്കാതിരിക്കണം. പക്ഷെ ഇന്നീ കലഘട്ടത്തിൽ നടന്നു കൊണ്ടിരിക്കുന്നത് ഇതൊന്നുമല്ല. പരിസ്ഥിതി ആകെ മലിനമായി കിടക്കുന്ന അവസ്ഥയാണ്.
പരിസ്ഥിതി മലിനീകരണം മൂലമുള്ള ഒരുപാട് നാഷ നഷ്ടങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. വായു മലിനീകരിക്കപ്പെടുകയും ജലം മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും ജലാശയങ്ങളിലും റോഡിനരികിലുമൊക്കെ ആയി മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പ്രശ്നകാരിയാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് പോലുള്ള സാധനങ്ങൾ കത്തിച്ചാലും വലിച്ചെറിഞ്ഞാലും അത് നമ്മുടെ വായുവിനേയും ജലത്തേയും നാശങ്ങളിലേക്ക് കൊണ്ടെത്തിക്കും. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്‌. അതു കൊണ്ട് തന്നെ പ്ലാസ്റ്റിക്‌ പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറക്കുക. പരിസ്ഥിതി ഉപയോഗം കുറക്കുക. പരിസ്ഥിതി വൃത്തിയാക്കുക.ഇതുപോലെ രാസകീടനാശിനികൾ പല സ്ഥലങ്ങളിൽ നിന്നും വരുന്നുണ്ട്. ഇതെല്ലാം വലിയ പ്രശ്നങ്ങളിൽ ചെന്നെത്തിക്കുന്നത് വലിയ കെട്ടിടങ്ങളും ഫാക്ടറികളുമാണ്. അവിടെ നിന്ന് വരുന്ന മാലിന്യങ്ങൾ കൃഷിയിടങ്ങളിലേക്കാണ് പോകുന്നത്.തന്മൂലം കൃഷികളുമൊക്കെ നശിക്കുന്നു. പിന്നീടത് ചെന്നെത്തുന്നത് ജലാശയത്തിലേക്കാണ്. അവിടെ വെച്ച് ജലാശയം മലിനീകരിക്കപ്പെടുന്നു. മാത്രമല്ല ഫാക്ടറികളിൽ നിന്ന് വരുന്ന പുക അന്തരീക്ഷത്തിൽ പറ്റിപ്പിടക്കുകയും അത് നമ്മൾ ശ്വസിക്കുന്ന ഓക്സിജനെ നശിപ്പിക്കാൻ ശ്രമിക്കുകയും വായു മലിനമാക്കുകയും ചെയ്യുന്നു. ഇതു മൂലം ശുദ്ധ വായുവും ശുദ്ധജലവും നഷ്ടപ്പെട്ടുകയും മനുഷ്യരെല്ലാം രോഗികളായി തീരുകയും ചെയ്യുന്നു.പിന്നീട് പരിസ്ഥിതി ആകെ മലിനമായി തീരുമ്പോൾ ഒരു പാട് പ്രകൃതി ദുരന്തങ്ങൾ നമ്മിളി ലേക്ക് വന്നു ചേരുന്നു.വായു മലിനീകരിക്കപ്പെടുന്ന ഏറ്റവും വലിയ വിശവാതകമാണ് ടയർ പോലുള്ള സാധനങ്ങൾ കത്തിക്കുന്നത്. ഇതിൽ നിന്നെല്ലാം രക്ഷ നേടാൻ ഒരു പാട് മാർഗ്ഗങ്ങളുണ്ട്. അതെല്ലാം നാം അറിഞ്ഞിരിക്കേണ്ടതാണ്.വായു മലിനീകരണവും ജലമലിനീകരണവും ആകാതിരിക്കാൻ ഈ പരിസ്ഥിതിയിൽ നിന്ന് പ്ലാസ്റ്റിക് ഇല്ലാതാക്കുകയും മാലിന്യ നിക്ഷേപണം ഒഴിവാക്കുകയും ചെയ്യുക.ഇത് നാം ഓർക്കേണ്ടതാണ്. ഇനി വരുന്ന തലമുറകൾക്ക് ഇതൊരു പാഠമാവുകയും അവരിത് അവരുടെ തലമുറകൾ കാത്ത് സൂക്ഷിക്കുകയും ചെയ്യണം. മാത്രമല്ല മലിനമയി കിടക്കുന്ന സ്ഥലങ്ങൾ മലിനവി മുക്തി പ്രാഭിക്കുകയും വേണം.ഇതുമൂലം മലിനമായി കിടക്കുന്ന വായുവും ജലവും ശുദ്ധമാക്കുവാനും കഴിയും. സസ്യങ്ങളും മരങ്ങളുമൊക്കെ വെച്ചുപിടിപ്പിക്കുക. പരിസ്ഥിതി സംരക്ഷിക്കുക.

ഫാത്തിമ ഫിദ കെ എം
9 C സെഡ്.എം.എച്ച്.എസ് പൂളമംഗലം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം