സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം 2024

വായനാദിനാചരണത്തോടനുബന്ധിച്ച് ഒഴിവുസമയങ്ങളിൽ പുസ്തകപരിചയത്തിലും,വായനയിലും ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിനികൾ.

ലഹരിവിമുക്ത ദിനാചരണം- 2024

ലഹരിവിമുക്ത ബോധവത്ക്കരണ പരിപാടികൾ അവതരിപ്പിച്ച് വടക്ക‍ഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

'വാമോസ് 2024'-എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി റെയിൽവെ സ്‍റ്റേഷനുകളിലെ അനൗൺസ്‌മെന്റ് ശബ്ദ ഉടമയും, പാലക്കാട് അധ്യാപക കലാ അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമതി.ഷിജിന അരുണായിരുന്നു.തുടർന്ന് വിവിധ ക്ലബ്ബംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

ഹിരോഷിമ ദിനം ആചരിച്ചു

ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിവിധ സംഘടനകൾ ചേർന്ന് റാലി സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാചരണം ആഘോഷമാക്കി ചെറുപുഷ്പം സ്കൂൾ

78-ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയും,പരേഡു നടത്തിയും സ്വാതന്ത്ര്യദിന സന്ദേശമുൾക്കൊള്ളുന്ന പരിപാടികൾ അവതരിപ്പിച്ചും സ്വാതന്ത്ര്യദിന അനുസ്മരണം ആഘോഷമാക്കി തീർത്തു.


സ്കൂൾ കലോത്സവം 2024

ത്രിദിവസങ്ങളിലായി സ്കൂൾ കലോത്സവം നടത്തി. മികച്ച കലാക്കാരികളെ കണ്ടെത്തി.

ഓണാഘോഷവും അധ്യാപകദിനവും സംയുക്തമായി ആഘോഷിച്ചു

തിരുവാതിരക്കളിയുടെ അകമ്പടിയോടെ ഓണത്തപ്പനെ വരവേറ്റു കൊണ്ട് ഓണാഘോഷത്തിന് തുടക്കമായി. ഒപ്പം അധ്യാപകദിനാശംസകൾ നേർന്ന് അധ്യാപകരെ അനുസ്മരിക്കുകകൂടി ചെയ്തപ്പോൾ ഓണാഘോഷത്തിന് ഇരട്ടിമധുരം.

ഹിന്ദി ദിനാചരണം നടത്തി

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി സ്‍ക‍ൂൾ അസംബ്ലി ഹിന്ദി ഭാഷയിൽ നടത്തുകയും, രാഷ്ട്രഭാഷയുടെ മഹത്വം വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പികുകയും ചെയ്തു.

ചെറുപുഷ്പം ഡേ അനുസ്മരണം നടത്തി

ഒക്ടോബർ 1 - ചെറുപുഷ്പം ഡേ
ആഹ്ലാദാരവങ്ങളോടെ അധ്യാപക-വിദ്യാർത്ഥി സമൂഹം ആഘോഷമാക്കി മാറ്റി.

ഐ ടി മേളയിൽ ഓവറോൾ നേടി

ആലത്തൂർ സബ് ജില്ലാ ഐ ടി മേളയിൽ ഓവറോൾ കിരീടം നേടി വടക്കഞ്ചേരി ചെറുപുഷ്പംഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

ശാസ്ത്രോത്സവത്തിൽ ഓവറോൾ നേടി

ആലത്തൂർ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ -സയൻസ്,സോഷ്യൽ,മാത്‍സ്,ഐ ടി മേളകളിൽ ഓവറോൾ കിരീടം നേടി ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ.

നവംബർ-1 കേരളപ്പിറവി ദിനാചരണം നടത്തി

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ വിദ്യാലയത്തിൽ അരങ്ങേറി.

ക്രിസ്തുമസ് ആഘോഷ നിറവിൽ ചെറുപുഷ്പം സ്കൂൾ

വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷപരിപാടികൾ നടത്തി.