സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ നടുക്കിയ മഹാമാരി

മനുഷ്യൻ എന്ന മഹാ ശാസ്ത്രജ്ഞന്റെ ബുദ്ധി വൈഭവത്താലും സാങ്കേതിക കണ്ടുപിടിത്തതാലും ഉയർന്നുപൊങ്ങിയ ശാസ്ത്രലോകം എന്തും നേരിടാനുള്ള കരുത്ത് ആർജ്ജിച്ചു, എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു മഹാവിപത്ത് ലോകത്തെ കീഴ്മേൽ മറിക്കുന്നു. മനുഷ്യൻ ഈ വിപത്തിന് ഇരയായി. ആർക്കും തടുക്കാൻ പറ്റാത്ത, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടർന്നുപിടിക്കുന്ന ഈ മഹാ വിപത്തിന്, ഈ മഹാമാരിക്ക് ശാസ്ത്രസമൂഹം "കൊറോണ"എന്ന് പേരിട്ടു. വെറും കൊറോണയല്ല, കൊറോണ ഒരു വൈറസാണ്. ലോകം ഇന്ന് ഭീതിയിലാണ്. 2019ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി ഈ വൈറസ് സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പഠനത്തിനും മറ്റു ജോലി പരമായ ആവശ്യങ്ങൾക്കും ചൈനയെ ആശ്രയിച്ചിട്ടുണ്ട്. കോവിഡ് 19 എന്ന കൊറോണ വൈറസ് മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങിയവരിലൂടെ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ചൈനയിൽ മാത്രം മൂവായിരത്തിലധികം പേർ മരിച്ചു. മറ്റു രാജ്യങ്ങൾ സുരക്ഷാനടപടികൾ സ്വീകരിച്ചെങ്കിലും കൊറോണയെ തടുക്കാൻ ആർക്കും കഴിഞ്ഞില്ല. 160ലധികം രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിരവധി ആളുകളിൽ പടർന്നു പിടിച്ചു. കുറെ ആളുകൾ നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നും ലോകാരോഗ്യ സംഘടനയുടെ സൂചന. ഈ വൈറസ് മൃഗങ്ങളിലും കാണപ്പെടുന്നു. വളരെ വിരളം ആയിട്ടാണ് മൃഗങ്ങളിൽ നിന്നും ഒന്നും മനുഷ്യരിലേക്ക് പകരുന്നത് അതിനാൽ സുനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതിനാൽ ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ശ്വസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കഴിയുന്നവയാണ് കൊറോണ വൈറസ്സുകൾ. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് പിടിപെട്ട് പത്ത് ദിവസത്തിന് ശേഷമാണ് തിരിച്ചറിയാൻ സാധിക്കുക. ലോകം മുഴുവൻ ജാഗ്രതയിലാണ്. രോഗം തടയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രോഗത്തിനെതിരെയുള്ള മുൻകരുതൽ എന്ന രീതിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യങ്ങൾ. ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണം എന്നാണ് ഗവൺമെന്റിന്റെ നിർദേശം. ഇത് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്നതു പോലെ വലിയ സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും. ലോകത്ത് നടക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ നേരിട്ടിട്ടുണ്ട്. അതുപോലെ തന്നെ നമ്മൾ ഇതും നേരിടാം. വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം. കൊറോണ ധൈര്യമായി നേരിടാം.

ഗോപിക നായർ ആർ
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം