സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖമാർ

രാവിലെ ഉണർന്നപ്പോൾ അമ്മയെ അച്ഛൻ വിളിച്ചു തന്നു. അമ്മ രണ്ടുദിവസം കഴിഞ്ഞാൽ വരും ഇഷ്ടമില്ലാതെ ആണ് അമ്മ ഇവിടുത്തെ ഹോസ്പിറ്റൽ വിട്ട് മുംബൈയിലെ ഹോസ്പിറ്റലിലേക്കേ നഴ്സായി പോയത് . ഇപ്പോൾ മാസം 6 കഴിഞ്ഞു. ക്ലാസ് ഇല്ലാത്തത് കാരണം വീട്ടിൽ കുത്തിയിരിപ്പാണ്. അച്ഛന് ബാങ്കിൽ പോകേണ്ടതുണ്ടായിരുന്നു. അമ്മയെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും കൃത്യമായി അമ്മ വിളിക്കും. പിന്നെ സമയം കിട്ടുമ്പോഴും . ഇനി രണ്ടു ദിവസം അല്ലേയുള്ളൂ, അതുകഴിഞ്ഞാൽ അമ്മ വരുമല്ലോ. പിന്നെ പോവുകയുമില്ല. അങ്ങനെ ആ ദിവസം തള്ളി കഴിച്ചു. കൊറോണ മൂലം എത്ര പേരാണ് ദിവസവും മരിക്കുന്നത് ! അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുന്നു. പിറ്റേന്ന് നേരത്തെ എഴുന്നേറ്റു. രാത്രിയായി.അച്ഛൻ അമ്പലത്തിൽ വന്ന് ടിവി ഓൺ ചെയ്യുന്നത് കണ്ടു. “ലോക്ക് ഡൗൺ” എന്നും മറ്റും പറയുന്നുണ്ടായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഏതോ.. പിറ്റേന്ന് രാവിലെ ഒരു പത്തു മണിയായപ്പോൾ അമ്മ വിളിച്ചു. അമ്മയ്ക്ക് അവിടുന്ന് വരാൻ സാധിക്കില്ല. ഇനി ലോക് ഡൗൺ കഴിയണം. എന്റെ കാത്തിരിപ്പ് നീണ്ടു. ദിവസങ്ങൾക്കുശേഷം ഒരു കോൾ വന്നു. അർജന്റായ ഏതോ കാര്യമാണ് പറയുന്നത് എന്ന് തോന്നി. എന്തുചെയ്യണമെന്നറിയാതെ അച്ഛൻ പരവേശം എടുക്കുന്നത് ഞാൻ കണ്ടു നിന്നു. പിന്നീട് മനസ്സിലായി ഒരു കൊറോണ രോഗിയെ ശുശ്രൂഷിച്ച അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന്. പിന്നെ വന്ന വാക്കുകൾ ഞാൻ കേട്ടില്ല. അമ്മ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലാണ്. എനിക്ക് അമ്മയെ ഒന്നു കാണാൻകൂടി സാധിക്കില്ല. പിന്നീടുള്ള ദിനരാത്രികൾ അമ്മയടക്കമുള്ള കൊറോണ രോഗികൾക്കുവേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഒരു ഫോൺ കോൾ കൂടി. അമ്മ എന്നന്നേക്കുമായി ഞങ്ങളെ വിട്ടുപോയി എന്നായിരുന്നു അത്. ചാനലുകളിൽ കൊറോണ മൂലം ചികിത്സയിലായിരുന്ന ഒരു മലയാളി നഴ്സ് മരിച്ചു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ആ അവിശ്വസനീയമായ വാക്കുകൾ എന്റെ ചിന്തകൾക്കതീതമായിരുന്നു. അവസാനമായി അമ്മയെ ഒന്ന് കാണുവാൻ കൂടി സാധിച്ചില്ല. അച്ഛൻ തളർന്നുവീണു. വീഡിയോ കോൾ വഴി അമ്മയെ അവസാനമായി ഒരു നോക്ക് കണ്ടു. പക്ഷേ ജീവനോടെ ആയിരുന്നില്ല. എങ്കിലും ഒരു നഴ്സ് എന്നത് ജോലിയായി സ്വീകരിക്കാതെ മറിച്ച് രോഗികളെ ആത്മാർത്ഥമായി ശുശ്രൂഷ ചെയ്ത് ആത്മത്യാഗം ചെയ്ത അമ്മയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.


നന്ദന
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം