ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.
2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സമ്മർ സ്കൂൾ ക്യാമ്പ് phase-1 മെയ് 27 ആം തീയതി പൊന്നുരുന്നി CKC ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പൊന്നുരുന്നി St. Rita's ഹൈ സ്കൂളിലെ സിനു മേരി ടീച്ചറും പൊന്നുരുന്നി CKC ഹൈസ്കൂളിലെ സുഹിത ടീച്ചറും ഇതിനു നേതൃത്വം വഹിച്ചു. ഒമ്പതാം ക്‌ളാസിലെ നാല്പതോളം ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഇതിൽ പങ്കെടുത്തു. ഡിജിറ്റൽ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ്, റീൽ മേക്കിങ് എന്നീ പ്രവർത്തനങ്ങളെ പറ്റി കുട്ടികളെ ബോധവൽകരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ വിഷയങ്ങളെ പറ്റി കൂടുതൽ അറിവ് നേടാനും ഈ ക്യാമ്പ് അവരെ സഹായിച്ചു. രാവിലെ പത്തു മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് നാലു മണിയോട് കൂടെ അവസാനിച്ചു.