സി.എം.എസ്.യുപി.എസ് അതിരുങ്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരിങ്കല്ലിൽ തീർത്ത ബലവത്തായ രണ്ടു ഹാൾ (3600sqft) ആണ് നിലവിലുള്ള കെട്ടിടം. ഇതിനോട് ചേർന്ന് മൂന്നു വരാന്തകളും നിർമിച്ചിട്ടുണ്ട് കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ഇതിനോട് ചേർന്ന് ഊണുമുറിയും സ്ഥിതിചെയ്യുന്നു. ആകെ 9 ക്ലാസ് മുറികൾ ആണുള്ളത്. 2017-18 അധ്യയനവർഷം ക്ലാസ് റൂം ഹൈടെക് ആയി. കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തു. കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം പഞ്ചായത്ത് വകയായി 2020-21 ൽ ലഭ്യമാവുകയുണ്ടാ യി. മഴവെള്ള സംഭരണി, കുഴൽ കിണർ, സ്കൂൾവാൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. ഏകദേശം 800 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, മീൻ കുളം എന്നിവ സ്കൂൾ പരിസരത്തെ മോടി കൂട്ടുന്നു.