സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പരിസ്ഥിതി ക്ലബ്ബ്
ചോല പരിസ്ഥിതി ക്ലബ്
ഭാവി തലമുറയായ കുട്ടികളിലൂടെ പരിസ്ഥിതി സംരക്ഷിക്കുക, പ്രകൃതി സൗഹൃദ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കൃതം ഹൈസ്കൂൾ വട്ടോളിയിലെ പരിസ്ഥിതി ക്ലബ് ആയ ചോല ക്ലബ്ബിന്റെ പ്രവർത്തനം നടക്കാറുള്ളത്. സ്കൂളിലെ പരിസ്ഥിതി സംബന്ധമായതും കൃഷി സംബന്ധമായതുമായ എല്ലാ പ്രവർത്തനങ്ങളും ചോല പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്താറുള്ളത്.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷത്തെ നടൽ,മുൻ വർഷങ്ങളിൽ നട്ട തൈയോടൊപ്പം ഉള്ള സെൽഫി, വീട്ടിലും സ്കൂളിലും ഒരു കറിവേപ്പ് എന്നീ പ്രവർത്തനങ്ങൾ കുട്ടികളിൽ ആവേശം വിതറി. നാദാപുരം റേഞ്ച് എക്സൈസ് ഓഫീസർ സ്കൂളിൽ വൃക്ഷതൈകൾ നട്ടു.
ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപെട്ടു ഫോട്ടോഗ്രാഫി മത്സരവും ഊർജ്ജ സംരക്ഷണം, യോഗ, കാർഷികം എന്നിവ ഉൾപ്പെടുത്തി വ്യത്യസ്ത വെബിനാറുകൾ നടത്തി വരുന്നു. നാളികേര ദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ അശോക് സമം നേതൃത്വം നൽകി.
ജീവിത ശൈലി രോഗ നിർണയ ക്യാമ്പ്, ജൈവ ചീരവേലി നിർമാണം, പക്ഷിക്ക് തെളിനീര് തുടങ്ങിയ വ്യത്യസ്ത ക്യാമ്പയിനുകൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു.