സംവാദം:എ.എൽ.പി.എസ് ഭൂദാൻകോളനി/അക്ഷരവൃക്ഷം
ദൃശ്യരൂപം
സൗഹൃദം
സൗഹൃദം
ഒരു കാട്ടിൽ രണ്ട് കിളികൾ ഉണ്ടായിരുന്നു. അവർ രണ്ടുപേരും കൂട്ടുകാരായിരുന്നു. ഒരു ദിവസം രണ്ടുപേരും ഒരു മരക്കൊമ്പിൽ ഇരുന്ന് കാടിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു. ആ സമയം അവർക്ക് വിശക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മഞ്ഞക്കുരുവി പറഞ്ഞു ഞാൻ പോയി കഴിക്കാൻ വല്ലതും കൊണ്ടുവരാം മഞ്ഞ കുരുവി പോയി നല്ല പഴുത്ത ചുവന്ന പഴം കൊത്തിയെടുത്ത് നീല കുരുവിയുടെ അടുത്തെത്തി പഴം നീലക്കുരുവിക്ക് കൊടുത്തു മഞ്ഞക്കുരുവി കൊടുത്ത പഴവുമായി താഴേക്ക് പറന്നു. അവിടെയിരുന്ന് അവർ രണ്ടുപേരും പഴം കഴിച്ചു. സ്നേഹത്തോടെ പരസ്പരം നോക്കി ചിരിച്ചു അവരുടെ സൗഹൃദം ആ കാട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയായി.