ശ്രീമതി. ജിജിമോൾ ആൻറണി 2021-2023
ശ്രീമതി. ജിജിമോൾ ആൻറണി 2021 മുതൽ 2023 വരെ പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചു. വിദ്യാലയത്തിൽ പുതുതായി പ്രീപ്രൈമറി വിഭാഗം ക്ലാസുകൾ ആരംഭിച്ചത് ഈ കാലത്തിലാണ്. പ്രീ പ്രൈമറി വിഭാഗത്തിനായി പ്രത്യേകം നവീകരിച്ച ക്ലാസ്മുറികളും, ആകർഷകമായ ഫർണിച്ചറുകളും ഈ കാലത്ത് തയ്യാറാക്കപ്പെട്ടു. സോളാർ പാനൽ, ഹൈടെക് ഐ ടി ലാബ് , മൾട്ടിമീഡിയ റൂം എന്നിവയും ടീച്ചറുടെ കാലത്ത് വിദ്യാലയത്തിൽ നടപ്പിലാക്കപ്പെട്ടു. 2022 - 23 അധ്യയന വർഷത്തിൽ ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിലെ മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി. ജിജിമോൾ ആൻറണി കരസ്ഥമാക്കി