വ്യവകലനം
വ്യവകലനം എന്നത് ഗണിതശാസ്ത്രത്തിലെ 4 അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ്. സങ്കലനത്തിന്റെ വിപരീതപ്രക്രിയയാണ് വ്യവകലനത്തിൽ. വ്യവകലനം <math> - </math> എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ആധുനികഗണിതത്തിൽ അപരിചിതമായ പദങ്ങളാണ് വ്യവകല്യം, ക്ഷയരാശി, വ്യത്യാസം എന്നിവ. c − b = a എന്നതിൽ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതിൽ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു.
നാല് പ്രവൃത്തികളെ സൂചിപ്പിക്കാനാണ് വ്യവകലനം ഉപയോഗിക്കുന്നത്.
- തന്നിരിക്കുന്ന ഒരു കൂട്ടത്തിൽ നിന്ന് തന്നിരിക്കുന്ന എണ്ണം വസ്തുക്കളെ എടുത്തുകളയുന്നതിന്. ഉദാഹരണമായി 5 ആപ്പിളിൽ നിന്ന് 3 ആപ്പിൾ എടുത്തുകളഞ്ഞാൽ ബാക്കി 3 ആപ്പിളുകൾ.
- തന്നിരിക്കുന്ന ഒരു അളവിൽ നിന്ന് തുല്യഏകകം ഉള്ള രാശികൾ എടുത്തുകളയുക. ഉദാഹരണമായി 200 പൗണ്ടിൽ 10 പൗണ്ട് മാറ്റിയാൽ ശേഷിക്കുന്നത് 190 പൗണ്ട്.
- ഒരേപോലുള്ള രണ്ട് രാശികളെ താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്തുന്നതിന്.
- രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസം കണ്ടെത്തുന്നതിന്.