വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കാവിഡ് -19

ലോകചരിത്രത്തിൽ മനുഷ്യൻ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു മഹാ ദുരന്തത്തിൻെറ നാളുകൾ എഴുതി ചേർക്കപ്പെടുന്ന വർഷമാണ് 2020.....ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരി ഉടലെടുത്തത് ചൈനയിലാണ് 200-ൽ പരം ലോകരാജ്യങ്ങളിൽ ഈ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. കൊറോണാ വൈറസ് പിടിയിൽനിന്നും രക്ഷപ്പെടാനുള്ള ചെറുത്തുനിൽപ്പിൻെറ ലോക്ക് ഡൗൺ കാഴ്ചകളാണ് ഇന്ന് ലോകമെങ്ങും കാണുന്നത്. കടകൾ,ഫാക്ടറികൾ,ഷോപ്പിങ്മാളുകൾ മുതലായവ അടഞ്ഞുകിടക്കുകയാണ് .കൊറോണാ വൈറസിനെ തുരത്താൻ ഉള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവനും.ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ഇരിക്കുകയാണ് ആണ് ഈ വൈറസ്. നമ്മുടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനായിരത്തിൽ കൂടുതൽ പേരായി,ഇതിൽ 1514 ലോളം പേർക്ക് രോഗം ഭേദമായി. നമ്മുടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള വരുടെ എണ്ണം ഒരു ലക്ഷത്തിൽ അധികമായിരിക്കുന്നു .കൊറോണ വൈറസ് സമ്പർക്കത്തിലൂടെയും പകരാം. ഈ മഹാമാരിയെ ഇല്ലാതാക്കാനുള്ള മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല . നമ്മുടെ രാജ്യത്ത് മഹാരാഷ്ട്രയിൽ രോഗികൾ രണ്ടായിരത്തിലധികമായിരിക്കുന്നു. ഇപ്പോൾ റോഡുകളിൽ ആരുമില്ല. കൊറോണ വൈറസ് പ്രതിരോധിക്കാൻ വീടിനുള്ളിൽ തന്നെയാണ്. നമ്മൾ ഇങ്ങനെ നിയന്ത്രിക്കുമ്പോൾ കൊറോണ വൈറസ് ലോകത്തു നിന്നു തന്നെ ഓടിക്കാൻ കഴിയും.ഈ ലോകത്ത് ആകമാനം ഒരു ലക്ഷത്തിൽ അധികം ആളുകളാണ് ആണ് കൊറോണ ബാധിച്ച് മരിച്ചത്. ഇത്രയും ദയനീയമായ അവസ്ഥ ലോകം ഇതുവരെ നേരിട്ടിട്ടില്ല. കോവിഡ് 19 എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസി൯െറ പിടിയിൽനിന്നും ലോകത്തെ രക്ഷിക്കാൻ നാം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ തുടർന്നേമതിയാകൂ ,ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. നമ്മളെല്ലാവരും ഒറ്റക്കെട്ടായി കരുതലോടെ നിന്നാൽ നമുക്ക് അതിജീവിക്കാ൦ ഈ മഹാമാരിയെ .

ആര്യ കെ
4 വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം