ഉള്ളടക്കത്തിലേക്ക് പോവുക

വി.എ.എൽ.പി.എസ്. അലുവാശ്ശേരി / ന്യൂസ് ടൈം @3PM

Schoolwiki സംരംഭത്തിൽ നിന്ന്

News Time @ 3 PM

എല്ലാ ദിവസവും കൃത്യം മൂന്ന് മണിക്ക് ക്ലാസ് മുറികളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന 'News Time @ 3 PM' എന്ന പരിപാടിയാണ് വിദ്യാലയത്തിൻ്റെ ആകർഷകമായി മാറിയിരിക്കുകയാണ്.


പാഠപുസ്തകത്തിനപ്പുറം ലോകത്തെ തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ടൊരു തനത് പ്രവർത്തനത്തനം.

വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ:

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനൊപ്പം ലോകവിവരങ്ങൾ ലളിതമായി പങ്കുവെക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ, കായിക വിശേഷങ്ങൾ, കാലാവസ്ഥാ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർത്താ ബുള്ളറ്റിൻ തയ്യാറാക്കുന്നത്.

കുട്ടികൾ തന്നെ വാർത്താ അവതാരകർ:

ഒന്ന്, രണ്ട് ക്ലാസ്സിലെയും മൂന്ന്, നാല് ക്ലാസ്സിലെയും കൊച്ചു കൂട്ടുകാർ ഈ വാർത്താ പരിപാടിയിൽ അവതാരകരായി എത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും സ്റ്റേജ് ഭയം ഇല്ലാതാക്കാനും ഈ പ്രവർത്തനം വലിയ പങ്കുവഹിക്കുന്നു.

ഡിജിറ്റൽ മികവ്:

അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ ഐ.ടി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്.

പ്രധാന ലക്ഷ്യങ്ങൾ:

  • കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുക.
  • ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രാപ്തരാക്കുക.
  • പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക.
  • വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കുക.