വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2024

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഡാനിയേൽ സാം , വിദ്യാർത്ഥികളായ എബിറ്റോ ,ജെറിൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

അഭിരുചി പരീക്ഷാ ഒരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ കാണിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം (05/07/2024)

           ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക  സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.

https://youtu.be/TyeX0FGgC3A?si=2lwJLRfyVKeyrCw6


പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം

പ്രിലിമിനറി ക്യാമ്പിനായി എല്ലാ കുട്ടികളെയും ലാബിൽ ഒരുമിച്ചു കൂട്ടി.ടീച്ചർ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിനെ കുറിച്ചും ക്ലാസുകളെ കുറിച്ചും മുന്നറിവ് നൽകി.സീനിയർ ബാച്ചുകാർ ഇവരുടെ ക്യാമ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ടീച്ചറിന്റെ നിർദേശാനുസരണം അവർ എല്ലാ ലാപ്‍ടോപ്പുകളിലും ആർഡ്യുബ്ലോക്ക്ലിയും ഓപ്പൺടൂൺസും ഉണ്ടെന്ന് ഉറപ്പാക്കി. മാത്രമല്ല വൈകുന്നേരങ്ങളിൽ പുതിയ കുട്ടികളെ ഫ്രീ സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ് (29/07/2024)

   സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. രാവിലത്തെ പ്രിലിമിനറി ക്യാമ്

പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിര‍ുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല എം ടി സി ശ്രീ മോഹൻ കുമാർ സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

https://youtu.be/wqZ9eRz29g4?si=oR0kDRmINeZC1bYJ

റെഗുലർ ക്ലാസ്

എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.

ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡെസ്ക്

കലോത്സവങ്ങൾ , സ്കോളർഷിപ്പുകൾ , പ്ലസ് വൺ പ്രവേശനം തുടങ്ങിയ ഓൺലൈൻ ആവശ്യങ്ങൾക്ക് സ്കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ ഹെൽപ്പ് ഡെസ്കുകൾ അതാത് സമയങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ജോളിക്ക‍ു‍‍‍‍‍‍‍‍‍ട്ടി ലിറ്റിൽ കൈറ്റ്‌സിന്റെ അംഗങ്ങളായ എബിറ്റോ , ജെറിൻ എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിച്ചുവരുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2024

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ  യൂണിറ്റ് തല ക്യാമ്പ് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ  സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു . യോഗത്തിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ശ്രീമതി ജോളി ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗം എബിറ്റോ സ്വാഗതം ആശംസിച്ചു. കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം നന്ദിയും അറിയിച്ചു . പൊഴിയൂർ സെൻ്റ് മാത്യൂസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയറ്റ്  ഷീബ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് , എന്നിവയായിരുന്നു യൂണിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയ മേഖലകൾ . വിദ്യാർത്ഥികൾ തങ്ങൾക്ക് നൽകപ്പെട്ട പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി . സ്‌കൂളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകൾ നിർമ്മിക്കൽ , സ്കൂളിലെ എല്ലാ   പരിപാടികളുടെയും ഡോക്യുമെൻ്റേഷനും സംഘാടനവും , അങ്ങനെ നിരവധി സേവനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നത്

https://youtu.be/1sewXbFX7TA?si=IO-tN9ZmlikWdWIC

ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം

വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ഭിന്നശേഷി വിദ്യാർഥികൾക്കായി എകദിന കമ്പ്യൂട്ടർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു . യു പി മുതൽ എച്ച്.എസ് വരെയുള്ള  ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൈറ്റ് മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ എബിറ്റോ, ജെറിൻ  എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു . കൂടാതെ ലിറ്റിൽകൈറ്റ്സിലെ മറ്റ് അംഗങ്ങളും ഇവരെ സഹായിക്കുന്നു. സ്വന്തം പേര് ,അഡ്രസ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക ലിബർ ഓഫിസ് റൈറ്റർ , കളർ പെയ്ൻ്റ്  , ജിമ്പ്  , സ്ക്രാച്ച് എന്നിവ പരിശീലിപ്പിച്ചു. കമ്പ്യൂട്ടർ പരിശീലന ക്ലാസ്സിൽ കുട്ടികൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്തു .

വൈ ഐ.പി പരിശീലനം

കുട്ടികൾക്ക് വൈ. ഐ.പി പരിശീലനം നൽകി. കുറച്ച് കുട്ടികൾ രജിസ്ട്രർ ചെയ്തു. ഐഡിയ നൽകേണ്ട വിധം ബോധ്യപ്പെടുത്തി. വിദ്യാർത്ഥികൾക്ക് കൈറ്റ് മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ എബിറ്റോ, ജെറിൻ  എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു . YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം 14.08.2024

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് യൂണിഫോം  വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് .  2024-27 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. യൂണിഫോമിൻ്റെ  ഔപചാരികമായ വിതരണം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  ഡാനിയേൽ സാം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം

2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് വിരാലി വിമലഹൃദയ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024 ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അനുഭവം കുട്ടികൾക്ക് പകർന്ന് നൽകി.മാത്രമല്ല ഭാരവാഹികളുടെ ചൂടേറിയ തിരഞ്ഞെടുപ്പിലും ലിറ്റിൽ കൈറ്റ്സ് പങ്കാളിത്തം ശ്രദ്ധേയമായി. മത്സരം വന്ന വിഭാഗങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പെട്ടെന്ന് തയ്യാറാക്കി വോട്ടെടുപ്പ് കാര്യക്ഷമമാക്കിമാറ്റി.

അനിമേഷൻ പഠന വർക്ക്‌ഷോപ്പ് 28.10.2024

2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു.

അനിമേഷൻ ക്ലബ്ബ് രൂപീകരണം

അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

അനിമേഷൻ മത്സരങ്ങൾ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഓപ്പൺടൂൺസ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ മത്സരം സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളിൽ അനിമേഷൻ മേഖല പഠിക്കുവാനുള്ള താല്പര്യം വർദ്ധിച്ചു.

പ്രത്യേക ക്ലാസുകൾ

അനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത  സ്കൂളിലെ  ജെറിൻ്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

അമ്മ അറിയാൻ

അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ സ്റ്റേഷനുകളിലായി അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എബിറ്റോ , ജെറിൻ തുടങ്ങിയവരായിരുന്നു.പിടിഎ യോഗങ്ങളോടനുബന്ധിച്ചും അല്ലാതെ മറ്റ് ക്ലാസ് സമയങ്ങളിലുമായി 300 നു മുകളിൽ രക്ഷിതാക്കൾക്ക് അമ്മമാർക്കുള്ള പരിശീലനം നൽകാൻ സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ് 2024

2023-26 ബാച്ചിൻ്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2024 നവംബർ 30 ശനി, ഡിസംബർ 1 ഞായർ എന്നീ ദിവസങ്ങളിൽ പാറശ്ശാല ഗവ വി എച്ച് എസ് എസ് & എച്ച് എസ് എസിൽ വച്ച് നടന്നു  ഈ ക്യാമ്പിൽ അനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി എട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.

ക്യാമ്പിൽ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് സഹായകരമായ പഠന സഹായികൾ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കി. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകൾ, ഓപ്പൺ ടൂൺസ് ,ബ്ലെൻഡർ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ തന്നെ ക്യാമ്പിൽ വികസിപ്പിച്ചെടുത്തു. കെഡൻ ലൈവ് ഉപയോഗിച്ച് ഇവ ഒറ്റ ആനിമേഷൻ സിനിമയായി മാറ്റി

സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോഗ്രാമുകളും തയ്യാറാക്കി. ഇത് ആംഗ്യഭാഷ പഠിക്കുന്നതിനൊപ്പം ഇത്തരം കുട്ടികളുമായി സംവദിക്കാനുള്ള കഴിവും വളർത്തും. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പിൽ ഒരുക്കി. നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ട് പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും പച്ചപ്പുനിറയുന്നതെങ്ങനെയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾ ക്യാമ്പിൽ അനിമേഷൻ ചിത്രങ്ങൾ സൃഷ്ടിച്ചത്. കുട്ടികൾ തങ്ങൾക്ക് ലഭിച്ച വർക്കുകൾ സമയ ബന്ധിതമായി പൂർത്തിയാക്കി ഇവർ മികച്ച പ്രകടനം കാഴ്ചവച്ചു

ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ

അനിമേഷൻ :

1) എബിറ്റോ പി

2) അബിജിൻ എ

3) ലീഫ്ന

4) ശിഖ

പ്രോഗ്രാമിങ് :

1) ഫാബിൻ ജെ രാജ്

2) വിസ്മയ

3) മെമി

4) വൈഷ്ണവി


ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2024

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
മേഖല
1 എബിറ്റോ പി അനിമേഷൻ
2 ഫാബിൻ ജെ രാജ് പ്രോഗ്രാമിംഗ്

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വി പി എസ്സ് മലങ്കര ഹയർസെക്കന്ററി സ്കൂളിൽ വച്ച് ഡിസംബർ 27, 28 തീയതികളിലായി നടന്ന ജില്ലാ തല പഠന ക്യാമ്പിൽ പങ്കെടുത്തു . പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ആർഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും പരിചയപ്പെടുത്തി.

വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പംഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. തെലങ്കാന സംസ്ഥാനത്തെ എസ് സി ആർ ടി ഡയറക്ടർ ഉൾപ്പെടെയുള്ള ടീം, കൈറ്റ് സി ഇ ഒ ശ്രീ. കെ അൻവർ സാദത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.

ഡിജിറ്റൽ മാഗസിൻ  പ്രാഥമിക യോഗം

2023-26 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 ജനുവരി 3-ാം തീയതി രാവിലെ 9 മണിക്ക്  ചേർന്നു. ഈ മീറ്റിംഗിൽ, കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിക്കുന്നതിനെ കുറിച്ചും  ഡിജിറ്റൽ രൂപത്തിലാക്കുന്നതിനെ കുറിച്ചും  ചർച്ച ചെയ്തു. അതിൻ്റെ ചുമതല വിദ്യാർത്ഥികൾക്ക് നൽകി . മാഗസിൻ ജനുവരി മാസം തന്നെ പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചു .

വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സർഗാത്മക സൃഷ്ടികളായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതിലേക്കായി . സ്റ്റുഡന്റ് ചീഫ് എഡിറ്ററായി എബിറ്റോയെ നിയമിച്ചു. കൂടാതെ, 12 അംഗങ്ങളുള്ള ഒരു എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു.

സഹപാഠികൾക്ക് പരിശീലനം

ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് പ്രതികാരം ലഭിക്കുന്ന ക്ലാസുകൾ മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പകർന്നു നൽകാൻ ശ്രമിക്കുന്നു. 8 9 10 ക്ലാസുകളിലെ കുട്ടികൾക്കാണ് പ്രധാനമായും ഇത്തരത്തിൽ പരിശീലനം നൽകുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പാഠ്യ പദ്ധതിക്ക് അകത്തുനിന്നുള്ള പ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ മറ്റ് കുട്ടികൾക്ക് പകർന്ന് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള സമയം ഇതിനായി മാറ്റിവയ്ക്കുന്നു

ലിറ്റിൽ കൈറ്റ്സ് - ഡിജി ഫിറ്റ് പ്രോഗ്രാം

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം 15 ന് നൽകിയത് 2023-26 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 9 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു.ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ്, മലയാളം ടൈപ്പിംങ് ക്ലാസുകൾ മാസ്റ്റർ അദ്വൈവത് എസ് ദിവാകർ കൈകാര്യം ചെയ്തു.