വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ
ദിനാചാരങ്ങൾ
പ്രവേശകദിനം 01.06.2018
01.06.2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹെഡ്മിസ്റ്റ്രസിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങ് നടന്നു. കുുട്ടികളെ വരിയായി ഊതിവീർപ്പിച്ച ബലൂണുകളുമായി ആഡിറ്റോറിയത്തിലേക്ക് നവാഗതരായ എല്ലാ കുുട്ടികളെയും ആനയിച്ചു. വേദിയിലിരുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ബലൂണുകൾ വീശി സ്വാഗതം ചെയ്തുു. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ശ്രി. ഫ്രാൻസിസ് സാർ സ്വാഗതം ആശംസിച്ചു. അധ്യക്ഷനായിരുന്ന Rev. ബിനു തോമസ് രാജ്യം നയിക്കേണ്ട പൗരന്മാരാണ് വളർന്നു വരുന്ന ഈ കുുട്ടികളെന്ന് പ്രസംഗത്തിൽ അവരെ ഓർമപ്പെടുത്തി.തുടർന്ന് ഉദ്ഘാടനകനായ നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വരദരാജൻ സാർ വിദ്യാലയ മികവ്, വിദ്യാർത്ഥി മികവ് എന്ന വിഷയത്തെക്കുറിച്ചു ആധികാരീകമായി സംസാരിച്ചു. ദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അടുത്ത കാര്യപരിപാടി സ്ക്കൂൂളിന്റെ നെടുംതുണായ സിസ്റ്റർ വിൽമാ മേരി കുുട്ടികൾക്ക് വേണ്ട നിർദ്ദെശം നൽകി. ശെഷം പി.ടി.എ പ്രെസിഡന്റ് പ്രമോദ് ആശംസാ പ്രസംഗം നടത്തി.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുവാൻ
ബാലവേല വിരുദ്ധദിനം 12.06.2018
ബാലവേല വിരുദ്ധദിനം ആചരിച്ചു ബോധവൽക്കരണ ക്ലാസ്, പ്രഭാഷണം നടത്തി .
ലോക രക്തദാനദിനം 14.06.2018
പ്രഭാഷണം രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്.
മരുവൽക്കരണ വിരുദ്ധദിനം 17.06.2018
എക്കൊ ക്ലബിന്റെ ആദിചുവ്യത്തിൽ മരങ്ങൾ നട്ടുപിടിപിച്ചു.
വായനാദിനം 19.06.2018
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിന്റെ അന്ന് "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്ന വാക്യം ഓർമിപ്പിച്ചു കൊണ്ടു H.M പ്രസംഗം നടത്തി. തുടർന്ന് അബ്ദുുൽ കലാം സാറിന്റെ പുസ്തകത്തിലെ ചില വാക്യങ്ങൾ ഉദ്ധരിച്ചുക്കൊണ്ട് ദീപ ഒരു പ്രഭാഷണം നടത്തി. തുടർന്ന് പുസ്തകം കുുട്ടികൾ നിർബന്ധമായി വായിക്കുകയും, വായനക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
യോഗാദിനം 21.06.2018
ജൂൺ 21 രാജ്യന്തര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസിലാക്കുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും അസംബ്ളിക്കു മുൻപ് അഞ്ച് മിനിറ്റ് യോഗയുടെ ഒരു ഭാഗമായി പ്രാണായാമം H.M ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അന്നേ ദിവസം ലോക സംഗീത ദിനം കൂടിയായിരുന്നു. സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. ഒപ്പം ഒരു സംഗീതാലാപനവും നടത്തി.
ലഹരി വിരുദ്ധദിനം 27.06.2018
ജൂൺ 27 ലഹരി വിരുദ്ധദിനം. ലോക ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുുട്ടികൾ ഒരുചുവർ പത്രിക പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു
ശുചീകരണ ദിനം 29.06.2018
ജൂൺ 29 ശുചീകരണത്തിന്റെ ഭാഗമായി ബാത്റൂം എസ് 1,എസ്2, എസ്3 എന്നിങ്ങനെ തിരിക്കുകയും എസ്3 യിൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന നിർദ്ദേശം നൽകുുകയും ക്ലാസ് അധ്യാപകർ കുുട്ടികൾക്ക് വേണ്ട നിർദ്ദേശം നൽകാൻ ആഹ്വനം ചെയുകയും ചെയ്തു.
ഓഗസ്റ്റ് 29,2018 സ്കൂൾ റീഓപെനിംഗ് ഡേ
ഓണ അവധി കഴിഞ്ഞു മടങ്ങി സ്കൂളിൽ എത്തിയ കുട്ടികളോട് പ്രധാന അദ്ധ്യാപിക സിസ്റ്റർ വില്മ മേരി സ്വാഗതം അർപ്പിക്കുകയും പ്രളയ ബാധയിൽ വേദനിച്ച സഹോദരങ്ങൾക്കു വേണ്ടി പ്രാത്ഥിക്കുകയും ദൈവത്തിന്റെ കരുണയ്‌ക്കു നന്ദി അർപ്പിക്കുകയും ചെയ്തു . തുടർന്ന് കുട്ടികൾക്കായുള്ള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് കുട്ടികൾക്കായ് എഴുതിയ സന്ദേശം വായിച്ചു .അതിനുശേഷം ഈ സന്ദേശം നമുക്ക് എന്നും പ്രചോതനംമേകട്ടെ എന്ന് ആശംസിക്കയും ചെയ്തു.ഈ സന്ദേശം നിങ്ങൾക്കും വായിക്കാൻ
സെപ്റ്റംബർ 5,2018 അധ്യാപക ദിനം
അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശം പരത്തുന്ന അധ്യാപകർക്കായി ഒരു ദിനം കൂടി അധ്യാപക ദിനം. പ്രളയ തീവ്രതയിൽ നിന്ന് ഇനിയും കരകയറാത്ത നമുടെ സഹോദരങ്ങളോട് ഉള്ള ആഭിമുഖ്യം മനസ്സിൽ സൂക്ഷിച്ച ആഘോഷങ്ങൾ ചുരുക്കി ഈ ദിനത്തിന്റെ മാഹാത്മ്യം ആചരിച്ചു കുട്ടികൾ അധ്യാപകരും അധ്യാപകർ കുട്ടികളുമായി എല്ലാ അധ്യാപകരെയും ചുവന്നപനിനീർ പുഷ്പങ്ങൾ നൽകി ആദരിച്ചു മുതിർന്ന അധ്യാപകരെ പൊന്നട) അണിയിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു
നവമ്പർ 1,2018 കേരളപ്പിറവി
കേരളപ്പിറവിയോടനുബന്ധിച്ചു മത്സരങ്ങൾ ഉപന്യാസം, പോസ്റ്റർ നിർമ്മാണം, പെയിന്റിംഗ്, അനിമേഷൻ, എന്നിവ നടത്തി. റിസൾട്ടുകൾ താഴെ ചേർക്കുന്നു,
മറ്റു ദിനങ്ങൾ
ജൂലൈ 1 | വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം |
ജൂലൈ 2 | ലോക കായിക ദിനം, പത്രപ്രവർത്തന ദിനം |
ജൂലൈ 4 | മാഡം ക്യൂറി ചരമം |
ജൂലൈ 5 | വൈക്കം മുഹമ്മദ് ബഷീർ ചരമം |
ജൂലൈ 6 | ലോക ജന്തു ജന്യരോഗ ദിനം |
ജൂലൈ 11 | ലോക ജനസംഖ്യാ ദിനം |
ജൂലൈ 12 | അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം |
ജൂലൈ 14 | എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം |
ജൂലൈ 15 | എം. ഐ വാസുദേവൻ നായർ ജനനം |
ജൂലൈ 16 | ലോക ഭൂപടദിനം |
==വായനാദിനം==
പി എൻ പണിക്കാരുടെ ചരമദിനമായ ജൂൺ 19 ആണ് മലയാളികൾആചരിക്കുന്നത്. ഒരു മാസം ദേശീയതലത്തിൽ വായനാദിനവും വായനാമാസാചരണവും നടത്തുന്നു.വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും വായനാദിനാചരണം നടത്തി.ആഘോഷങ്ങൾക്ക് തുടക്കമിട്ടത് പിഎൻ പണിക്കർ സാറുടെ ജീവിയാത്ര വിവരിച്ചുക്കൊണ്ടായിരുന്നു. തുടർന്ന് വായനയെക്കുറിച്ച് ഒട്ടേറെ കവിതകളും കഥകളും പോസ്റ്ററുകളും തയ്യാറാക്കി. വായനയുടെ ആവശ്യകത പുതുതലമുറയ്ക്ക് പകർന്നു നൽകാനായി ക്വിസ് മത്സരങ്ങളും പ്രസംഗമത്സരങ്ങളും നടത്തുന്നുണ്ട് . സ്കൂൾഗ്രന്ഥശാലയും ക്ലാസ്സ്മുറികളിലെ ഗ്രന്ഥശാലകളും മോഡികരിക്കാൻ സ്കൂൾ എച്ച് എമ്മ് സിസ്റ്റർ വിൽമ മേരി നിർദ്ദേശിച്ചു. പുത്തൻ സാങ്കേതിക ലോകത്തിലെ കുട്ടികൾ വായനയുടെ മഹത്വം മറക്കുകയാണ്. ഈ സാങ്കേതിക ഉപകരണങ്ങൾകൊണ്ട് തന്നെ വായന വർദിധിപ്പിക്കാൻ ദേശിയ-വായനാമിഷൻ യോഗം തീരുമാനിച്ചു. ഈ-സാക്ഷരത പ്രാവർത്തികമാക്കാനും ഡിജിറ്റൽ വായന പ്രചരിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ഈ വർഷത്തെ വായനാദിനം ഉപയോഗപ്രദംമാക്കും .വായനാദിനത്തെ കുറിച്ച് സ്കൂൾ എച്ച് എമ്മ് വായനാദിന സന്ദേശം നൽകി .