വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


   പെട്ടെന്നിരുണ്ട കാർമേഘമായി
ഇന്നിതാ വന്നെല്ലോ ലോക്ക് ഡൗണും
എന്തെന്ന് അറിയില്ലെങ്കിലും
 പടിക്കിറങ്ങരുതെന്ന് ചുരുക്കം
 എത്ര ദിവസങ്ങൾ പടിക്കുള്ളിലായി
അച്ഛൻ മുറുമുറുത്തു കൊണ്ടിരുന്നു
ഏട്ടനോ ഫോണുമായി യുദ്ധം
എങ്ങിനെയെന്നാലും അമ്മയ്ക്കു
 ഭാവമാറ്റങ്ങൾ ഏതുമില്ല
അമ്മയ്ക്കു എന്നുംലോക്ക് ഡൗൺ
 ആണെന്നു ഞാൻ ഓർത്തില്ല
എന്നും ശീലമായത് അമ്മയ്ക്കല്ലെയോ
 
 

ആൽവിൻ കൃഷ്ണ.എൻ.കെ
4 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത