വലിയന്നൂർ നോർത്ത് യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തികച്ചും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരു പ്രധാന ഘടകം ആണെന്ന് മനസ്സിലാക്കിക്കൊണ്ട് സ്കൂൾ മാനേജർ ശ്രീ രാഘവൻ മാസ്റ്റർ, സ്കൂൾ വികസന സമിതി, പൂർവ്വവിദ്യാർത്ഥികൾ  എന്നിവയുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ 2018 -ൽ സ്കൂൾ പുതിയ ബിൽഡിംഗിന് വേണ്ടിയുള്ള തറക്കല്ലിട്ടു. തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി 2021 ഓടെ തികച്ചും മെച്ചപ്പെട്ട കലാകായിക പഠന സൗകര്യങ്ങളോടുകൂടിയ പുതിയ  3 നില കോൺക്രീറ്റ് കെട്ടിടമായി സ്കൂൾ മാറി.

0.36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. സ്കൂളിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട്. 1500ഓളം ബുക്കുകൾ അടങ്ങുന്ന ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പബ്ലിക് അഡ്രസ് സിസ്റ്റം, മൈതാനം  തുടങ്ങിയ സാഹചര്യങ്ങളും സ്കൂളിൽ ഉണ്ട്.സ്കൂളിൽ കുട്ടികളെ കൊണ്ടു വരാനും പോകാനും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് അതുപോലെ കുടിവെള്ള സൗകര്യത്തിനായി കിണറും കുട്ടികൾക്കായി ശുചി മുറികളുമുണ്ട്.