റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
   പരിസ്ഥിതി എന്നത് നാലു വശവും കെട്ടി പൊക്കിയ കോട്ടയല്ല. പകരം വിശാലവിസ്തൃത ഭൂമിയാണ്. ഈ പരിസ്ഥിതിയിൽ നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒട്ടനവധി സസ്യങ്ങളും , മൃഗങ്ങളും , ജന്തുജാലങ്ങളും ജീവിക്കുന്നുണ്ട്. മനുഷ്യനൊഴികെ ബാക്കിയുള്ള സക ലതും പരിസ്ഥിതിക്ക് പ്രയോജനകരമാണ്
 മനുഷ്യനെ സംബന്ധിച്ച് ഇത് ഒരു സ്വപ്നം മാത്രമാണ്. കാരണം നമ്മൾ നട്ടുവളർത്തുന്ന സകലതും ഒരു നാൾ നാം തന്നെ നിലംപൊത്തുമാറാക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയും കാര്യമായി പരിസ്ഥിതിയെ ബാധിക്കുന്നു. ഓരോ തലമുറ കഴിയുമ്പോഴും സാങ്കേതിക വിദ്യയിൽ ലോകം വൻ കുതിച്ച് ചാട്ടമാണ് കൈവരിക്കുന്നത്. ഉപയോഗ ശൂന്യമായ ബാറ്ററി പോലുള്ള വസ്തുക്കൾ വലിച്ചെറിയുന്നത് മണ്ണിന് ദോഷകരമാണ്.
 പരിസ്ഥിതിയിൽ ഉൾപെടുന്നതാണ് ജല സ്രോതസ്സുകൾ . നാട്ടിൽ പുറങ്ങളിൽ കാണപ്പെടുന്ന ജല സ്രോതസ്സ് കളാണ് കൈത്തോടും കുളങ്ങളും. നഗരങ്ങളിൽ ഇവയെല്ലാം മണ്ണിട്ട് മൂടി. അതിന്റെയൊക്കെ മുകളിലാണ് ഇന്ന് പല വീടുകളും കെട്ടിടങ്ങളും നിലകൊള്ളുന്നത്. നാട്ടിലെ തോടുകൾ ഇന്ന് മനുഷ്യൻ വൃത്തിഹീനമാക്കിയിരിക്കുന്നു. പുറം നഗരങ്ങളിലെ കടലുകളിൽ പോലും മനുഷ്യൻ നാശം വിതയ്ക്കുന്നുണ്ടല്ലോ. വലിയ ഫാക്ടറികളിലെ മലിന ജലം പുറംതള്ളുന്നത് ഇതിലേക്കാണ്. ഇത് കടലിനടിയിലെ ജീവികളുടെ ജീവന് അപകടം വിതയ്ക്കുന്നു. നാം വിതയ്ക്കുന്നതാണ് നാം കൊയ്യുന്നത് എന്നു ഓർക്കുക.
 ശുചിത്വം ആരോഗ്യകരമായ ഒരു പരിസ്ഥിതിയെ ഉളവാക്കുന്നു എന്ന യാഥാർത്ഥ്യം നമ്മൾ ഓരോരുത്തരും വിസ്മരിച്ചു പോകരുത്.
ഷെറിൻ തോമസ്
10 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം