രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ സ്റ്റുഡന്സ് പോലീസ് കേഡറ്റ് ആരംഭിച്ചത് 2016 ആണ്  CPO(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) അജോയ് ജോഷി,ACPO(അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) കവിത ആർ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് എസ് പി സി യുടെ പ്രവർത്തനങ്ങൾ രാമവർമയിൽ നടത്തുന്നത് .മൂന്നു ബാച്ചുകൾ ഇതുവരെ പാസ്ഔട്ട്‌ ആയി.22 ബോയ്സും 22 ഗേൾസും ആണ് ഒരു ബാച്ചിൽ വരുന്നത്. വർഷത്തിൽ മൂന്ന് ക്യാമ്പുകൾ ആണ് സ്കൂൾ നടത്തുന്നത്. ഓണം ക്യാമ്പ് മൂന്നുദിവസം, ക്രിസ്മസ് ക്യാമ്പ്,മൂന്നുദിവസം സമ്മർ ക്യാമ്പ് മൂന്നുദിവസം.ഇതുകൂടാതെ സെലക്ട് ചെയ്ത് 14 കേഡറ്റുകൾക്ക് ജില്ലാ തലത്തിലുള്ള പത്ത് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. അതിനുശേഷം തെരഞ്ഞെടുത്ത ഒരു കേഡറ്റ് ന് പത്ത് ദിവസത്തെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്.