മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരീക്ഷ പേടി

Schoolwiki സംരംഭത്തിൽ നിന്ന്
പരീക്ഷ പേടി


വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പരീക്ഷ. അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നതും പരീക്ഷ തന്നെ . പരീക്ഷകളെ ഭീകരമായി കാണുന്നതിനു പകരം നമ്മുക്കു ലഭിക്കുന്ന വിവിധ അവസരങ്ങളായി കാണുകയും അവയ്ക്കായി നാം കൂടുതൽ പരിശ്രമി ക്കുകയും നേടാനായി ഉപയോഗിക്കുകയുമാണ് വേണ്ടത്. പരീക്ഷയിൽ മാർക്കു കുറയുന്ന സമയം കുട്ടികളെ പരിഹസിച്ച് മാനസീകമായി തളർത്തുന്ന മനോഭാവം അധ്യാപകരും രക്ഷിതാക്കളും ഒഴിവാക്കേണ്ടതാണ് .മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത്, അവഹേളിക്കുന്നതും കുട്ടികളെ തളർത്തുന്നതാണ് .പകരം ഓരോ വെല്ലുവിളിയിലും ഒരു പുതിയ സാധ്യത കാണാനും തളരാതെ പ്രോത്സാ ഹനമാകാനും അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും തയ്യാറാക്കുക. അതോടൊപ്പം തന്നെ ഒരു പരാജയത്തിലും തളരാത്ത ഓരോ പടിയും വിജയത്തിന്റെ വഴിയായി ഓരോ വിദ്യാർത്ഥി യും മുന്നോട്ട് പോവണം . എങ്കിൽ പരീക്ഷയെ സുഹൃത്തായി കണ്ട് വിജയത്തിലേക്ക് മുന്നേറാം.

സയാൻ
4 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ