മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നന്മ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ മനസ്സ്



ഒരു ഗ്രാമത്തിൽ പാവപ്പെട്ട ഒരു മുക്കുവനും കുടുംബവും താമസിച്ചിരുന്നു. അയാൾക്ക്‌ ഒരു മകൾ ഉണ്ടായിരുന്നു. പണം കൊണ്ട് ദരിദ്രനാണെങ്കിലും അയാൾ എല്ലാവർക്കും ഉപ കാരിയായിരുന്നു. ആ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിൽ നിന്ന് മീൻ പിടിച്ച് ചന്തയിൽ കൊണ്ട് പോയി വിറ്റാണ് അയാളും കുടുംബവും ജീ വിച്ചിരുന്നത്.അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു പണക്കാരൻ താമസത്തിനെത്തി. അയാൾ ഒരു അഹങ്കാരി ആയിരുന്നു. ആരെയും സഹായിക്കാൻ മനസ്സില്ലാത്ത ഒരു ദുഷ്ടൻ. ഗ്രാമവാസികൾ ആർക്കും അയാളെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ കുറെ നാളുകൾ കടന്നുപോയി. മുക്കുവന്റെ മകൾക്കു ഒരു അസുഖം പിടിപെട്ടു.ജീവൻ രക്ഷിക്കാൻ ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു. മുക്കുവൻ വിഷമത്തിലായി. നല്ലവരായ നാട്ടുകാർ അവരുടെ സമ്പാദ്യത്തിൽ നിന്നു പണം നൽകി മുക്കുവനെ സഹായിച്ചു. എന്നിട്ടും പണം തികഞ്ഞില്ല. ആ പണക്കാരനോട് ചോദിച്ചാലോ എന്നവർ ആലോചിച്ചു. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ദുഷ്ടനാണ് എന്നാലും ഒരു ജീവന്റെ കാര്യമല്ലേ ചോദിച്ചു നോക്കാം എന്നവർ തീരുമാനിച്ചു. അവർ പ്രതീക്ഷിച്ചതു പോലെ തന്നെ നടന്നു.സഹായം ചോദിച്ചു ചെന്ന മുക്കുവനെയും സംഘത്തെയും അയാൾ ആട്ടിയോടിച്ചു. പറഞ്ഞ സമയത്ത് ഓപ്പറേഷൻ നടക്കാത്തത് കൊണ്ട് ആ പെൺകുട്ടി മരണത്തിലേക്ക് പോയി. അങ്ങനെ കാലം കടന്നു പോയി. മഴക്കാലം വന്നു. ഇടമുറിയാതെ പെയ്ത മഴയിൽ പുഴ കരകവിഞ്ഞു ഒഴുകാൻ തുടങ്ങി. നാട്ടിലാകെ വെള്ളം കയറി. ഗ്രാമവാസികളെല്ലാം സുരക്ഷിത സ്ഥാനങ്ങളിൽ മാറിത്താമസിച്ചു. പണക്കാരൻ മാത്രം പോയില്ല. അയാൾ വീടിന്റെ ഒന്നാം നിലയിൽ താമസം ആരംഭിച്ചു. വീണ്ടും വെള്ളം കയറാൻ തുടങ്ങി. പണക്കാരന്റെ വീട്ടിലെ ഭക്ഷണധാ ന്യങ്ങൾ എല്ലാം തീർന്നു തുടങ്ങി. അയാൾ എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു. അപ്പോൾ ദൂരെ നിന്നും ഒരു തോണി വരുന്നത് കണ്ടു. അത് ആ പാവം മുക്കുവൻ ആയിരുന്നു. അയാൾ തോണിയുമായി പണക്കാരന്റെ വീടിനു മുന്നിൽ എത്തി തോണിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും പണക്കാരൻ ഒടുവിൽ തോണിയിൽ കയറി. ലജ്ജ കൊണ്ട് അയാളുടെ തല കുനിഞ്ഞു. മുക്കുവന്റെ നല്ല മനസ്സ് കൊണ്ട് അയാളുടെ ജീവൻ രക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് അയാൾ ജനങ്ങൾക്ക്‌ ഉപകാരം ചെയ്തു ജീവിച്ചു. ..

അനുരഞ്ജന സി സി
5 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ