മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/തറവാടിനേ കാക്കാം
തറവാടിനേ കാക്കാം
"ലോകമെമ്പാടും തറവാടു നമുക്കീ ചെടികളും പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ"വള്ളത്തോളിന്റെ വരികളാണിത്. അതെ, മൃഗങ്ങളും പക്ഷികളും മരങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ ഭൂമി. ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി എന്ന് പറയുന്നത്. ഈ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതു നമ്മുടെ കർത്തവ്യമാണ് . ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് നമ്മുടെ പ്രകൃതിയാണ്. പ്രകൃതി ചൂഷണം എന്നു പറയുമ്പോൾ അത് പല വിധത്തിലാണ്. വനം, ജലം, ഭൂമി എന്നിവയാണ് ഇതിൽ പ്രധാനം. പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങികഴിയുമ്പോഴാണ് ജീവിതം സുഖകരമായി തീരുന്നത്. പഴയ കാലത്ത് ഈ ബന്ധം ശരിയായി നിലനിന്നിരുന്നു. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ചുകയറിയപ്പോൾ പ്രകൃതിയുമായുള്ള നല്ല ബന്ധത്തിന് കോട്ടം സംഭവിച്ചു. പ്രകൃതിയെ അവഗണിച്ചുള്ള ഈ മുന്നേറ്റം മനുഷ്യ ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിച്ചൂകൊണ്ടിരിക്കുന്നു . ഇതൊന്നും മനസ്സിലാക്കാതെ മനുഷ്യൻ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നൂ . പരസ്പരം കാണാനും, ചിരിക്കാനും, മിണ്ടാനും പോലും സമയമില്ലാ ആർക്കും. ഇങ്ങനെയുള്ള ഈ കാലയളവിൽ മനുഷ്യൻ പ്രകൃതി , മണ്ണ്, നാട്, ബന്ധങ്ങൾ എല്ലാം എന്താണെന്ന് മനസ്സിലാക്കുന്നതിനു വേണ്ടി ലോകത്തെ മുഴുവൻ വിറകൊള്ളിച്ച് പുതിയൊരു വൈറസ് രൂപപ്പെട്ടിരിക്കുന്നു. കൊറോണ അഥവാ കോവിഡ്-19. ഇന്ന് ലോകം മുഴുവൻ ലോക്ഡൗണാണ്. ആരും വീടിനു പുറത്ത് ഇറങ്ങേണ്ട. വീടിനുള്ളിലാണ് എല്ലാവരും. പരസ്പരം കാണാനും, ചിരിക്കാനും, സംസാരിക്കാനും, പ്രകൃതിയെ മനസ്സിലാക്കാനും പറ്റിയ സമയം.അതിനാൽ വരുംതലമുറയ്ക്ക് ഭാവിയിൽ വന്നുചേരാവുന്ന ഭവിഷ്യത്ത് മനസ്സിലാക്കി അവരെ ഓരോന്നും സംരക്ഷിക്കേണ്ട ആവശൃകതയേക്കുറിച്ച് ബോധവാന്മാരാക്കണം. ഇല്ലെങ്കിൽ പ്രകൃതിയുടെ സംന്തുലിതാവസ്ഥ ഇല്ലാതാകും. ഇതു ഭൂമിയുടെ നാശത്തിനു വഴി തെളിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം