മികവുകൾ/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വി‍ജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക

ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.

ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും

ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.

ആര്യശ്രീ
ആര്യശ്രീയും മാളവികയും

വനിതാ ഫുട്ബോൾ താരങ്ങൾക്ക് സ്വീകരണം

ഇന്ത്യൻ ടീം അംഗമായ കക്കാട്ട് സ്കൂൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങൾക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോൾക്കും സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ ഉത്ഘാടനം ചെയ്തുു. ചടങ്ങിൽ ബേബി ബാലകൃഷ്ണൻ  വാർഡ് മെമ്പർ രുഗ്മിണി എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയർമാൻ വി പ്രകാശൻ, പ്രിൻസ്പപ്ൽ ഗോവർദ്ധനൻ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനിൽകുമാർഎന്നിവർ സംസാരിച്ചു.

ആരോഗ്യ ക്വിസ്സ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ് പി ഒന്നാം സ്ഥാനവും അദ്വൈത് കെ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വൈശാഖ് പി
അദ്വൈത് കെ

ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നി തിരഞ്ഞെടുക്കപ്പെട്ട പതിനാറ് കുട്ടികളിൽ നാലു പേർ കക്കാട്ട് സ്കൂളിൽ നിന്ന്. ആദിത്യൻ എസ് വി, അതുൽ എം വി( പ്രോഗ്രാമിങ്ങ്) അഭിനന്ദ് കെ, നിധിൻ കുമാർ എം (ആനിമേഷൻ )എന്നീ വിദ്യാർത്ഥികൾക്കാണ് സെലക്ഷൻ ലഭിച്ചത്. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നാലു കുട്ടികൾക്കും സംസ്ഥാന തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്

ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.

യു എസ് എസ് പരീക്ഷ- കക്കാട്ട് സ്കൂളിന് മികച്ച വിജയം

അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ  സ്കൂളിൽ നിന്ന് 19 കുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നില്‌ പ്രവർത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്റ്റാഫിന്റെയും  അനുമോദനം അറിയിച്ചു.
നമ്പർ പേര് മാർക്ക് നമ്പർ പേര് മാർക്ക്
1 മനു കൃഷ്ണൻ 73 2 സ‍ഞ്ജന ടി 65
3 ആമ്പൽകൃഷ്ണ പി എസ് 66 4 നന്ദന എ വി 66
5 നന്ദന എൻ എസ് 7 36 നന്ദിത എൻ എസ് 68
7 അഭിനന്ദ ടി കെ 80 8 ദേവനന്ദ സി കെ 71
9 ദേവദത്ത് ആർ 66 10 യാഷ് പ്രസാദ് 66
11 ഐശ്വര്യ കെ 63 12 അദിത്ത് കെ വി 64
13 സ്നേഹ എം 71 14 അമർനാഥ് ജെ 68
15 ആദിത്യ കെ 77 16 ദേവദർശ് പി 63
17 അതുൽ ആർ കുമാർ 76 18 ദേവപ്രിയ പി ഡി 67
19 ആകാശ് ചന്ദ്രൻ 69
യു എസ് എസ് നേടിയ വിദ്യാർത്ഥികൾ

എൽ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം

യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്.

1 ശ്രീപ്രിയ എ 2 ശ്രേയ എ വി 3 പാർവ്വതി സുനിൽ
4 നിരഞ്ജന വിനോദ് 5 ഗൗരി എസ് ദിനേഷ് 6 ഗംഗ എസ് ദിനേഷ്
7 നൈതിക വി ടി 8 അസിം 9 കാർത്തിക് പി
10 ഫാത്തിമ വി 11 അനന്യ എ 12 സൂര്യജിത്ത് ആർ എസ്
13 പ്രാർത്ഥന സി വി 14 വർഷമോൾ 15 ശ്രീലക്ഷ്മി പി
16 അഭിമന്യു വിനീഷ് 17 അർജുൻ
എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ

കേരള ടീമിനെ ആര്യശ്രീ നയിക്കും

മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആരംഭിക്കുന്ന ദേശീയ ജുനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിനവേണു , മാളവിക, ആരതി വി എന്നിവരും ടീമിൽ‌ ഇടംപിടിച്ചു.

എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം

എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിജയോത്സവം

കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

അനുമോദനം

ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ് നേടിയ കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചർ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ഏറ്റുവങ്ങി. ഹോസ്ദൂർഗ് എ ഇ ഒ ജയരാജൻ മാസ്റ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം. പി രാജേഷ്, മുൻ പരീക്ഷാ ജോ. കമ്മീഷണർ രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഉപജില്ലാ ശാസ്ത്രമേള

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വൽ ഹിരൺ, ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ, ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.

പ്രവർത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം) അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം ) എൽ പി വാഭാഗത്തിൽ അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം) പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്) അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

അക്ഷരമുറ്റം ക്വിസ്സ് വിജയികൾ

ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുർഗ് ഉപജില്ലാ ഹൈസ്കൂൾ വിഭാഗത്തിൽ രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉപജില്ലാ ഐ ടി ക്വിസ്സ് വിജയി

ദുർഗാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ഐ ടി ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അതു‌ൽ എം വി ഒന്നാം സ്ഥാനം നേടി.

ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് -ഇജാസിന് രണ്ടാം സ്ഥാനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ജില്ലാതല ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫ് രണ്ടാം സ്ഥാനം നേടി

മാളവിക ഇന്ത്യൻ ക്യാമ്പിലേക്ക്

കൽക്കത്തയിൽ നവംമ്പർ 11മുതൽ 19 വരെ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടർ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന് മുന്നേടിയായി നടത്തുന്ന ഇന്ത്യൻ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂർണ്ണമെന്റിനും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി മാളവികയും.

സംസ്ഥാന ശാസ്ത്രമേള

തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.

ഹൈടെക് ലാബ്

സ്കൂളിൽ പി ടി എ യുടെ സഹകരണത്തോടെ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബ്

കെട്ടിടോത്ഘാടനം

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു,

മീനാക്ഷിക്ക് സ്വർണ്ണമെഡൽ

കോഴിക്കോട് വച്ച് നടന്ന 21-ാമത് തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ (under 51 kg) കക്കാട്ട് സ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയായ മീനാക്ഷി സ്വർണ്ണമെഡൽ നേടി.

സംസ്ഥാനതല U13 വടംവലി മത്സരം

U13സംസ്ഥാന തല വംടവലി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കക്കാട്ട് സ്കൂളിലെ ശ്രീനന്ദ ( 7B) , തേജ കെ പി (7C)

മെഡി ക്വിസ്സ് വിജയികൾ

കെജി എംഒഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അമൃതകിരണം മെഡി ഐ ക്യു 2020 ജില്ലാ തല ക്വിസ്സ് മത്സരത്തിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളായ അഭിലാഷ് കെ, അമൽ പി വി എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 5000രൂപയും ട്രോഫിയുമാണ് സമ്മാനം.

എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം

എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ

എൻ എം എം എസ് വിജയി

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ അഭിനന്ദ ടി കെ

എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം

ഇക്കഴിഞ്ഞ എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാൻ പറ്റി. എൽ എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി.

എൽ എസ് എസ് വിജയികൾ

യു എസ് എസ് വിജയികൾ

ഊർജ്ജോൽസവം

കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഊർജോത്സവത്തിൽ യു പി വിഭാഗം പ്രൊജക്ട് അവതരണത്തിൽ മൂന്നാം സ്ഥാനം നേടിയ ദേവനന്ദ (ആറാം ക്ലാസ്സ് )

എസ് പി സി വിർച്വൽ കലോൽസവം

SPC സംസ്ഥാന തല വിർച്ച്വൽ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാൻവിരാജ്.

ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം

കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി

"https://schoolwiki.in/index.php?title=മികവുകൾ/നേട്ടങ്ങൾ&oldid=1075185" എന്ന താളിൽനിന്ന് ശേഖരിച്ചത്