മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം


പ്രവേശനോത്സവം 2026
പരിസ്ഥിതി ദിനാചരണം


ഫുട്ബോൾ ലോകകപ്പ് വിളംബര ഷൂട്ടൗട്ട് മത്സരം

ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി കളികളിലൂടെയുള്ള ആരോഗ്യ സംരക്ഷണം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് മഞ്ഞളാംപുറം യുപി സ്കൂളിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ എസ് മത്സരം ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് ഷീന പ്രശാന്ത്, സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ. ജിജോ പി ഐ എന്നിവർ സന്ദേശം നൽകി. സ്കൂളിലെ യുപി തലത്തിലുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി കുട്ടികൾക്ക് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ ആവേശം പകർന്നു. സ്പോർട്സ് ഇൻ ചാർജ് ഡിന്റോ തോമസ്, അഖിൽ ആന്റണി, സംഗീത റെജി, അഞ്ചു ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
വായന ദിനാചരണം


ഫുട്ബോൾ ലോകകപ്പ് ആവേശം: ജഗ്ലിംഗ് മത്സരം

ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ ഫുട്ബോൾ ജഗ്ലിംഗ് മത്സരം നടത്തി മഞ്ഞളാംപുറം യു പി സ്കൂൾ. വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്സി ധരിച്ചെത്തിയാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തോടൊപ്പം ഫുട്ബോൾ ജേഴ്സി ഡേയുടെ ഭാഗമായി ആഘോഷ പ്രകടനങ്ങളും നടന്നു. സ്കൂൾ പ്രധാന അധ്യാപിക എൻ എസ് സൂസമ്മ, ഷിജോ മാത്യു, ഫാ. ജിജോ പി ഐ, അഖിൽ ആന്റണി, ഡിന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.