ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ കോവിഡ് : ചില ഓർമപ്പെടുത്തലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് : ചില ഓർമപ്പെടുത്തലുകൾ

ലോകം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. മനുഷ്യസമൂഹത്തെ മാരകമായി ബാധിച്ച കൊറോണ വൈറസിനെക്കൊണ്ട് ഗുണമുണ്ടായത് പ്രകൃതിക്കാണ്. കാരണം, പ്രകൃതി മലിനീകരണം ലോകത്താകമാനം വളരെയധികം കുറഞ്ഞിരിക്കുന്നു. വാഹനങ്ങളുടെ പുക, ഫാക്ടറികളിലെ മലിനീകരണം, ജലമലിനീകരണം തുടങ്ങിയവയെല്ലാം ലോകം മുഴുവൻ മുമ്പുണ്ടായതിനേക്കാൾ എത്രയോ താഴെയാണ്. നമ്മുടെ ശുചിത്വ ശീലങ്ങളാണ് നമ്മെ രോഗിയോ ആരോഗ്യവാനോ ആക്കുന്നത്. കോവിഡ് 19 പടർന്നുപിടിക്കാനുണ്ടായ കാരണം ശുചിത്വമില്ലായ്മയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോവിഡ് 19 എന്ന വൈറസ് ബാധിച്ച് ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. രോഗബാധിതരായവർ ഇരുപത് ലക്ഷത്തിലധികവും. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയേറെയാണ്. ഇതിനെല്ലാം കാരണം ശുചിത്വക്കുറവ് തന്നെയാണ്. ഈ മഹാമാരി പടരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെയിരിക്കാൻ ആളുകൾ ശ്രമിക്കണം. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ രോഗബാധിതനുണ്ടെങ്കിൽ അവിടെയുള്ള ഓരോരുത്തർക്കും കോവിഡ് 19 വരാൻ സാധ്യതയേറെയാണ്. രോഗബാധിതർ ആയാൽ തന്നെയും രോഗപ്രതിരോധശേഷിയുണ്ടെങ്കിൽ ചികിത്സയിലൂടെ നമുക്ക് കൊറോണയിൽ നിന്ന് മുക്തി നേടാൻ കഴിയും. അതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രമിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു ക്വറന്റൈൻ കാലമാണിത്. ഈ സമയത്ത് ക്രിയാത്മകമായി നമുക്ക് പലതും ചെയ്യാൻ സാധിക്കും. കുട്ടികൾക്ക് ചിത്രം വരക്കാനും വീടിനുള്ളിൽ തന്നെ എന്തെങ്കിലും കളിക്കാനും സാധിക്കും. മുതിർന്നവർ പറ്റുമെങ്കിൽ ഒറ്റയ്ക്ക് വീട്ടിലുള്ള സ്ഥലത്തു കൃഷി ചെയ്‌താൽ വീട്ടിലേക്കുള്ള ആരോഗ്യപ്രദമായ പച്ചക്കറികൾ ലഭിക്കും. വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികൾ കീടനാശിനികൾ ഒന്നും ഇല്ലാത്തതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഒരു ഉപാധിയാകും. ഇതിലൂടെ കൊറോണ പോലുള്ള രോഗങ്ങളിൽനിന്ന് പ്രതിരോധശേഷി നേടാം. നമ്മൾ വീട്ടിലിരുന്ന് വെറുതെ കളയുന്ന സമയങ്ങളിൽ വ്യായാമങ്ങളിൽ ഏർപ്പെട്ടാൽ നമ്മുടെ ശരീരത്തെ നമുക്കാരോഗ്യമുള്ളതായി നിലനിർത്താം. അങ്ങനെ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. വൈറസുകളുടെ ആക്രമണമില്ലാത്ത ആരോഗ്യമുള്ള ഒരു ലോകത്തിനായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.

മുഹമ്മദ് നജാദ് ആർ വി
8 G ഫാ.ജി.കെ.എം.എച്ച്.എസ്‌ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം