പ്രമാണത്തിന്റെ സംവാദം:Sciencehssp.jpg
ഒരു നാടിനാകെ അക്ഷരവെട്ടം പകരുന്നതിനു തുടക്കമിട്ട വിദ്യാലയം അറിവിന്റെ വിശാലമായ ആകാശവും കലയും സാഹിത്യവും കായികമികവും ഇഴചേരുന്ന വലുപ്പചെറുപ്പങ്ങളില്ലാത്ത ഒരു പാഠശാല. നാടിന്റെ ആവേശവും സ്വപ്നവുമായിമാറിയ ഈ വിദ്യാലയത്തിന് സമാരംഭംകുറിക്കപ്പെട്ടത് 1945 - 50 കാലഘട്ടത്തിലാണ്.
ചരിത്രപഥങ്ങലിലേയ്ക്ക് ...........
കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. നാടിന്റെ വികസനകാര്യങ്ങളിൽ വിശാലമായ കാഴ്ചപാടുണ്ടായിരുന്ന പൂവ്വത്തുംകടവിൽ ഭഗീരഥൻ, എല്ലാ നല്ല പ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു.ഒരു ദേശത്തിന്റെ തന്നെ മാനേജറായി അദ്ദേഹം അറിയപ്പെട്ടത് ഈ പ്രവർത്തനങ്ങളിലൂടെയാണ്.തന്റെ സഹോദരന്മാരായ ജയരാജൻ, ഭുവനദാസൻ എന്നിവരേയും പി.കെ കുമാരൻ, പി.എസ്.രാമൻ, വാഴൂർ രാമൻകുട്ടി, തുളുത്തിയിൽ നാരായണൻ എന്നിവരേയും ചേർത്ത്ഒരു സമിതി രൂപംനൽകുകയും ഒരു സ്കൂളിനുവേണ്ടി തീവ്രമായ യത്നമാരംഭിച്ചതും ആ ലക്ഷ്യബോധത്തിന് നിദർശനമാണ്. നിരന്തരമായ പരിശ്രമങ്ങളുടേയും നിവേദനങ്ങളുടേയും ഫലമായി 1951 ജൂൺ മാസത്തിൽ മദിരാശി ഗവൺമെന്റിൽ നിന്ന് സ്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭിച്ചു. തുടക്കം മുതൽ ദീർഘമായരുകാലയളവോളം സ്കൂളിന്റെ മാനേജർ സ്ഥാനത്തുതുടർന്ന അദ്ദേഹത്തെ എല്ലാവരും ഭഗീരഥൻ മാനേജർ എന്നു വിളിച്ച് അംഗീകാരവും ആദരവും നൽകി. പൂവ്വത്തും കടവിൽ പാലം നിർമ്മാണകമ്മറ്റിയുടെ രക്ഷാധികാരിയായി പ്രവർത്തിച്ചും അദ്ദേഹം തന്റെ നാടിനോടുള്ള ആത്മാർത്ഥതയും ഊർജ്ജസ്വലതയും സേവനസന്നദ്ധതയും വ്യക്തമാക്കി. യശശരീരനായ പി.കെ.കൃഷ്ണൻ അവർകളുടെ പരിശ്രമംകൊണ്ട് ആരംഭിച്ച ശ്രീനാരായണവിലാസം വായനശാലയോടുചേർന്ന ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.1951 ജൂലായ് 5 -ാം തിയ്യതി ശ്രീ പി.കെ. കേശവൻ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു.1951 നവംബർ 5 -ാം തിയ്യതി മദിരാശി നിയമ-വിദ്യാഭ്യാസമന്ത്രി ബഹുശ്രീ കെ മാധവമേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു അങ്ങനെ ചേറ്റുവമണപ്പുറത്തിന്റെ 5 -ാമത്തെ ഹൈസ്കൂളായി നമ്മുടെ വിദ്യാലയം.ഈ വി ജി എന്നറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായിരുന്ന ഗോപാലന്മാസ്റ്ററുടെ ഉപദേശങ്ങൾ സ്വീകരിച്ച് സമിതി തുടർപ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ് സ്കൂൾ അന്ന് നാലുക്ലാസ്സുകളോടെ ആരംഭിച്ചത്.ശ്രീമാൻ വൈലോപ്പിള്ളി കുഞ്ഞുണ്ണിമേനോൻ ആയിരുന്നു ആദ്യവർഷത്തെ പ്രധാനാദ്ധ്യാപകൻ.തുടർന്നു മൂന്നുവർഷത്തിൽ ശ്രീ.സുന്ദരയ്യർ പ്രധാനാദ്ധ്യാപന്റെ ജോലി സ്തുത്യർഹമാംവിധം നിർവ്വഹിച്ചു.പിന്നീട് വന്ന ശ്രീ അഹമ്മദ്സാഹിബ് അഞ്ചുവർഷക്കാലംകൊണ്ട് സ്കൂളിന്റെ കെട്ടുറപ്പും അച്ചടക്കവുമുള്ള സ്ഥാപനമാക്കി ഉയർത്തിക്കൊണ്ടുവന്നു.ശക്തമായ ഒരു പ്രവർത്തനശൈലി വിദ്യാലയത്തിനു ഉണ്ടാക്കിയെടുത്തത് അദ്ദേഹമായിരുന്നു. 1960 മുതൽ 1984 വരെ ഹെഡ്‍മാസ്റ്ററായിരുന്നു ശ്രീ.പി.കെ.ജയസേനൻ മാസ്റ്റർ. സ്കൂളിന്റെ സമഗ്രമായ വികസനം അദ്ദേഹത്തിന്റെ കാലത്തായിരുന്നു.നാട്ടുകാരുടേയും പൂർവ്വവിദ്യാർത്തികളുടേയും ശ്രമഫലമായി നല്ലൊരുപ്ലേഗ്രൗണ്ട് രൂപം കൊണ്ടതും, കുടിവെള്ളപൈപ്പുകളും മൂത്രപ്പുരകളും എന്നുവേണ്ട സ്കൂളിന്റെ ഉന്നതി ലക്ഷ്യമാക്കിയുള്ള ലാബും ലൈബ്രറിയും ഉണ്ടായത് അദ്ദേഹത്തിന്റെ കാലത്താണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ കലാപരമായും കായികപരമായും വിദ്യാഭ്യാസപരമായും വിദ്യാർത്ഥികൾ ശോഭിച്ചു. പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികളെ പ്രൽസാഹിപ്പിക്കാൻ എഡോമെന്റുകൾ ഏർപ്പെടുത്തി.ശ്രീ വേലായുധൻ വൈദ്യരാണ് ഇതിന് തുടക്കം കുറിച്ചെതെന്ന് പ്രത്യേകം സ്മരിക്കുന്നു. തുടർന്ന് ശിവശങ്കരന് മാസ്റ്റർ പൂർവ്വവിദ്യാർത്ഥിയായിരുന്ന മുഹമ്മദ്കുട്ടിമാസ്റ്റർ, രാധടീച്ചർ, നളിനി ടീച്ചർ എന്നിവർ പ്രധാനാദ്ധ്യാപകരായി.നളിനി ടീച്ചർക്കുശേഷം 2000 ൽ ഇ എൻ ഷീലടീച്ചർ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റകാലത്താണ് വിദ്യാലയം ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടത്.ഷീലടീച്ചർ ആദ്യത്തെ പ്രിൻസിപ്പളായി.സ്കൂൾ ഹാളിലായിരുന്നു ഹയർസെക്കന്റെറി വിഭാഗത്തിന്റെ പ്രവർത്തനം.2001 ൽ പുതിയകെട്ടിടം നിർമ്മിക്കപ്പെട്ടതോടെ അങ്ങോട്ടുമാറ്റി. വിദ്യാഭ്യാസവകുപ്പുുമന്തി നാലകത്ത് സൂപ്പിയാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 1951 മുതൽ 2002 വരെ സ്കൂളിന്റെ സാരഥ്യം വഹിച്ചത് ഭഗീരഥൻ മാനേജറായിരുന്നു 2002 മുതൽ 2012 വരെ പി ബി രാധാകൃഷ്ണൻ ചുമതല വഹിച്ചു. തുടർന്ന് പി ബി പ്രേംകുമാർ 2016 വരെയും തുടർന്ന് സഹധർമ്മിണിയായ പി.ബി.ലോലിതടീച്ചറാണ് നിലവിലെ മാനേജർ.സുമനഭായിടീച്ചർ പ്രൻസിപ്പാളായി റിട്ടയർചെയ്യുകയും തുടർന്നു വന്ന ശ്രീനിവാസൻ മാസ്റ്റർ ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്‍മാസ്റ്ററായും ഹയർ സെക്കന്റെറി വിഭാഗത്തിൽ ഇ.കെ ശ്രീജിത്ത് മാസ്റ്റ്‍ർ ചുമല ഏൽക്കുകയും ചെയ്തു.പ്രിൻസിപ്പളായ ഇ.കെ.ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹയർസെക്കന്ററി തലത്തിൽ എന്നും തിളക്കമാർന്ന വിജയമാണ് സ്കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. 1500 ൽ അധികം വിദ്യാർത്ഥികളും 61 അദ്ധ്യാപകരും 7 അനദ്ധ്യാപകരുമായി പിന്നിട്ടിരിക്കുന്ന വേളയിലാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് കടന്നുവരുന്നത്.സ്കൂളിലെ ജീവശാസ്ത്രം അദ്ധ്യാപകനായ പാർത്ഥസാരഥി മാസ്റ്റർക്കാണ് ഈ അവാർഡ് ലഭിച്ചത് 2015 ൽ പഴയ പൂർവ്വവിദ്യാർത്ഥി സംഘടനയെ വിപുലപ്പെടുത്തി.റിട്ടയർ ചെയ്ത അദ്ധ്യാപകരെയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനദ്ധ്യാപക സംഘടന രൂപീകരിച്ചു. സ്കൂളിന്റെ ഭാഗമായി ആരംഭിച്ച അദ്ധ്യാപക പരിശീലന കേന്ദ്രമായ കൃഷ്ണ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ഇവിടെ പരാമർശിക്കേണ്ടതുണ്ട്.കഴിവുറ്റ നിരവധി അദ്ധ്യാപകരെ പ്രാപ്തരാക്കാൻ ഈ സസ്ഥാപനത്തിനു കഴിഞ്ഞു. ഒരു വിദ്യാലയം ആരംഭിക്കുമ്പോൾ അത് ലക്ഷ്യമിടുന്ന ചിലതുണ്ട്.ജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസവും വ്യക്തമായ കാഴ്ചപ്പാടുമുള്ള കുട്ടികളെ വാർത്തെടുക്കുക.അത് ഏറിയപങ്കും നിറവേറ്റാനായി എന്ന കൃതാർത്ഥതയോടെയാണ് ഇന്ന് പനങ്ങാട് ഹയർസെക്കന്ററി സ്കൂൾ നിലകൊള്ളുന്നത്.1951 ജൂലായ് രണ്ടിന് നൂറ്റിഅമ്പത്തിയൊന്ന് വിദ്യാർത്ഥികളും പത്ത് അദ്ധ്യാപകരുമായി ചേർന്ന് ജന്മംകൊണ്ട ഈ വിദ്യാലയം വളർച്ചയോടൊപ്പം അനേകം വ്യക്തികളെ കൈപിടിച്ചുയർത്തി സമൂഹത്തിന്റെ ഉന്നതതലങ്ങിലെത്തിച്ചിട്ടുണ്ട് കലാ-കായികരംഗങ്ങളിലും ഈ വിദ്യാലയം ജില്ലാ-സംസ്ഥാനതലങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് പ്രവത്തിപരിചയ മേളകളിൽ തുടർച്ചയായി ഉപജില്ലാചാമ്പ്യന്മാരായി വിജയകിരീടമണിഞ്ഞുവെന്നത് പനങ്ങാട് ഹയർസെക്കന്റെറി സ്കൂളിന്റെ നേട്ടമാണ്.കൂടാതെ സംസ്ഥാനതലത്തിൽ ആറ് വർഷമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഏകവിദ്യാലയവും നമ്മുടേതാണെന്നും അഭിമാനിക്കാൻ നമുക്ക് വക നൽകുന്നു. കാലത്തിനൊപ്പം നടക്കാനുള്ള കഴിവും കാലത്തെ മുൻകൂട്ടി കാണാനുള്ള കഴിവുമാണ് ഒരു മാതൃകാവിദ്യാലയത്തിനുണ്ടാവേണ്ടത് സമൂഹത്തിനെ അതിവേഗം പുനർനവീകരിക്കുന്ന വിവരസാങ്കേതികവിദ്യയുടെ കടന്നുവരവുണ്ടായപ്പോൾ നമ്മുടെ വിദ്യാലയവും ആ മാറ്റങ്ങളെ നെഞ്ചോട് ചേർത്ത് സ്വാഗതം ചെയ്യുകയുണ്ടായി.ഒരു ചെറിയ മുറിമാത്രമായിരുന്നു തുടക്കത്തിൽ കമ്പ്യൂട്ടർ ലാബ്.അതിനെ വിപുലപ്പെടുത്താൻ സുമനസ്സുകൾ സഹായിച്ചതോടെ ഏറെ സൗകര്യങ്ങൾ ഏറെയുണ്ടായി.പൂർവ്വവിദ്യാർത്ഥിയും ഏഷ്യാനെറ്റ് ചെയർമാനുമായിരുന്ന ശ്രീ റെജി മേനോനാണ് ലാബ് ഫർണീഷ് ചെയ്യുന്നതിനും പതിമൂന്നോളം കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിനുമുള്ള സംഭാവന നൽകിയത്.2002 ജനുവരി 2ന് അദ്ദേഹം തന്നെയാണ് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും. തുടർന്ന് ജനപ്രതിനിധി കളായിരുന്ന പി .ആർ രാജൻ (എം.പി), ലോനപ്പൻ നമ്പാടൻ (എം. പി), നിയമസഭാസാമാജികനായിരുന്ന കെ പി രാജേന്ദ്രൻ, ഉമേഷ് ചള്ളിയിൽ, വി എസ്സ് സുനിൽ കുമാർ (എം എൽ എ) തുടങ്ങിയവരുടെ വികസനഫണ്ടിൽ നിന്നുമുള്ള സഹായങ്ങളും ഈ ലാബിനെ സാങ്കേതികരംഗത്തെ പുതിയനേട്ടങ്ങളോടെ ഉപജില്ലയിലെ തന്നെ ഏറ്റവും നല്ല ലാബായി മാറ്റി. നശിക്കുന്നില്ല അക്ഷരങ്ങൾ, പകരും തോറും ഏറുകയും ചെയ്യും. പുതുതലമുറയെ മുന്നോട്ട് നയിക്കാൻ, നല്ലപാതയിലൂടെ നയിക്കാൻ കെല്പുള്ള ഒരു അദ്ധ്യാപകനിര സ്വന്തമായുള്ളപ്പോൾ പനങ്ങാട് ഹൈസ്കൂളിനും അഭിമാനത്തോടെ പറയാം മുന്നോട്ടുള്ള പാത സുഗമവും സുവ്യക്തവുമാണ്. വിദ്യകൊണ്ട് പ്രബുദ്ധാകുക, സംഘടനകൊണ്ട് ശക്തരാവുക എന്നാഹ്വാനം ചെയ്ത ശ്രീനാരയണഗുരുവിന്റെ ശില്പമാണ് വിദ്യാലയത്തിനുമുമ്പിലുള്ളത്. ഇന്നലെകളിൽ നല്ല പാഠങ്ങൾ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേരുന്ന ഈ പവിത്രമായ വിദ്യാലയാങ്കണത്തിലേയ്ക്ക് വിദ്യയുടെ അമൃതം തേടി ഇനിയുമേറെ കുരുന്നുകൾ പടി കടന്നുവരും.വരും കാലം അവരെ വരവേൽക്കട്ടെ.................
Start a discussion about പ്രമാണം:Sciencehssp.jpg
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve പ്രമാണം:Sciencehssp.jpg.