ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണത്തിന്റെ സംവാദം:IMG-20220628-WA0017.jpg

Schoolwiki സംരംഭത്തിൽ നിന്ന്

June 1 പ്രവേശനോത്സവം 2022-23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ജാസ്മിൻ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീമതി രഞ്ജിനി അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉത്ഘാടനം ബഹുമനപ്പെട്ട ചെറുതന പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എബി മാത്യു നിർവഹിച്ചു. പ്രേവേശനോത്സവ ഗാനത്തിനു ശേഷം കോവിഡ് കാലത്തു നടന്ന മികവാർന്ന പ്രേവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരം നടന്നു.. മാനേജ്മെന്റ് പ്രതിനിധിയായ ശ്രീ നാഗദാസ് സർ കുട്ടികൾക്കെല്ലാം പഠനോപകരണം വിതരണം ചെയ്തു.. നവാഗതരായ കുട്ടികളെ സ്കൂളിലെ മറ്റുകുട്ടികൾ പൂക്കൾ വിതറി സ്വീകരിക്കുകയും സമ്മാനങ്ങൾ നൽകിയും പ്രേവേഷനോത്സവ വേദിയിലേക്ക് ആനയിച്ചു.. കുട്ടികൾ ചേർന്നു പാട്ടുകൾ പാടുകയും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു..കുരുന്നുകളെ അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനു തുടക്കം കുറിക്കുന്നു വേദിയിൽ ദീപങ്ങൾ തെളിയിച്ചു..