പെരിങ്ങത്തൂർ എം എൽ പി എസ്/അക്ഷരവൃക്ഷം/ ചക്ക കുരു
ചക്ക കുരു
എനിക്ക് എന്നും സങ്കടമായിരുന്നു. തൊട്ടപ്പുറത്തെ മാവിന്ചുവട്ടിൽ മാമ്പഴം പെറുക്കാൻ എന്നും രാവിലെ വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ എല്ലാവരും വരുമായിരുന്നു.. ഇപ്പുറത്തേ പ്ലാവിൻ ചുവട്ടിൽ വീണു ചിതറിക്കിടക്കുന്ന എന്നെ അവരാരും തിരിഞ്ഞു നോക്കാറുപോലുമില്ല..... അങ്ങനെയിരിക്കെ ആ നാട്ടിൽ എന്തോ കോവിഡ് എന്നോ കൊറോണ എന്നോ പേരുള്ള ഒരു വൈറസ് പടർത്തുന്ന.. രോഗം വന്നു.. അപ്പോൾ ആ നാട്ടിൽ എല്ലാം നിശ്ചലമായി. ആർക്കും പ ണിയില്ലാതെയും ആയി വരുമാനമില്ലാത്തവരായി എല്ലാവരും .. കുട്ടികൾ വിശന്നു കരയാൻ തുടങ്ങി ഭക്ഷണം തേടി അവർ പതിയെ പതിയെ പാടത്തും പറമ്പിലും അലയാൻ തുടങ്ങി..... ഒന്നുമില്ല എല്ലാം തരിശു ഭൂമി... എന്ത് ചെയ്യും എന്ത് ചെയ്യും എന്നു കരുതി നടക്കുമ്പോഴാണ് പ്ലാവിൻ ചുവട്ടിൽ എന്നെ കാണുന്നത്.. ചീഞ്ഞളിഞ്ഞ ചക്കയിൽ നിന്നും എന്നെ പുറത്തെടുത്തവർ ശേഖരിക്കാൻ തുടങ്ങി.... അവർ എന്നെ വീട്ടിൽ കൊണ്ടു പോയി വൃത്തി യാക്കി. പലതരം കറികളും പലഹാരങ്ങളും ഉണ്ടാക്കി വിശപ്പടക്കി... ഇപ്പോൾ എനിക്ക് നാട്ടിൽ നല്ല പേരാണ്... ആളുകൾ എന്നെ അന്വേഷിച്ചു നടക്കുകയാണ്......... ചക്കയുണ്ടോ ചക്കക്കുരു ഉണ്ടോ എന്നു നോക്കി....
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ