പുലിക്ക‌ുറ‌ുമ്പ എസ് ജെ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഞാനും വൈറസും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും വൈറസും



എനിക്കൊണ്ടൊരു നാട്, കേരള നാട്
എന്റെ നാട്ടിൽ ഒരു കുഞ്ഞൻ വൈറസ് വന്നു.
എന്റെ സാറുമാര് എന്നോട് പറഞ്ഞു.
ഇനി നീ വീട്ടിൽ ഇരുന്നാൽ മതിയെന്ന്
എന്താണ് കാര്യമെന്ന് എനിക്ക് മനസിലായില്ല
അമമയെന്നോട് പറഞ്ഞു പപ്പ പറഞ്ഞു
ഇനി നീ വീട്ടിൽ നിന്നിറങ്ങേണ്ട
എനിക്കാണേൽ സങ്കടം ഇനി ഞാനെങ്ങനെ കളിക്കും
എന്റെ കളികൾ മുടക്കിയ കുഞ്ഞൻ വൈറസിനെ
ഞാൻ അന്വേക്ഷിച്ചു.
അവന്റെ വഴികൾ , അവന്റെ ശക്തികൾ
ഞാനറിയാതെ പേടിച്ചു. ‍ടീ. വി.യിലും
പത്രത്തിലും വന്ന വാർത്തകൾഎന്നെ കൂടുതൽ പേടിപ്പിച്ചു.
ഞാൻ നല്ല കുട്ടിയായി വീ‍ട്ടിൽ ഒതുങ്ങിക്കൂടി.
മുതിർന്നവർ പറയുന്നത് ശ്രദ്ധിച്ചുകേട്ടു
കുറച്ച് കഴിഞ്ഞാണെങ്കിലും എനിക്ക് കളിക്കാലോ
ഞാൻ മനസിൽ പറഞ്ഞു വൈറസേ നിന്നെ
ഞാൻ പിടിച്ചുകെട്ടും .!1
 

ലിയോ ജോസഫ്
6 എ സെന്റ് ജോസഫ് യു. പി സ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത