പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവുകളിലൂടെ കൊട്ടുക്കര


-2017 ലെ 'ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ' സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയിൽ നിന്ന് 10 ലക്ഷം രൂപ സ്വീകരിക്കാനായത് മേന്മയാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കാണുന്നത്.

-2011 ലെ 'ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ' ആദ്യ പത്തിൽ ഇടം നേടാനും സാധിച്ചു.

-NTSE, NMMS, SSLC, രാജ്യപുരസ്‌കാർ തുടങ്ങിയ പരീക്ഷങ്ങളിലെല്ലാം സംസ്ഥാനത്ത് ഒന്നാമതെത്തുന്നതിന് പിന്നിൽ ഓരോ വർഷാരംഭത്തിലും തയ്യാറാക്കുന്ന ‘ PPMHSS MASTER PLAN ’ പ്രവർത്തനരേഖയിലൂടെ നടപ്പിലാക്കുന്ന പദ്ധതികളാണ്.

-അക്കാദമിക മികവുകളോടൊപ്പം സംസ്ഥാന കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിയിലെല്ലാം ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആവുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

-2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.

-ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം.

-2018 എസ് എസ് എൽ സി പരീക്ഷയിൽ 222 കുട്ടികൾ എല്ലാ വിഷയത്തിലും എ+ നേടി സംസ്ഥാനത്തെ രണ്ടാമത്തെ വിദ്യാലയമായി.

-ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം.

-2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം.

-ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം.

-കഴിഞ്ഞ വർഷത്തെ NMMS പരീക്ഷയിൽ 41 കുട്ടികളെ വിജയിപ്പിച്ചു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയം.

-ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി.

-മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം.

ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം 2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം 2018-19 വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം

ഓ.ഐ.സ്.സി.എയുടെ ടോപ് ടീൻ കോണ്ടെസ്റ്റിൽ പി.പി.എം.എച്.എസ.എസ കൂട്ടുക്കാരയുടെ അഭിമാനങ്ങൾ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കൊട്ടുക്കര സ്കൂൾ ഫൈനൽ റൗണ്ടിലേക്ക്...

കായികക്കരുത്തിൽ വിജയകുത്തിപ്പുമായി


സ്ഥിരമായി സബ്ജില്ലാ ചാമ്പിയൻമാർ കഴിഞ്ഞ കായികമേളയിൽ 108 പേർ പങ്കെടുത്തു ഞങ്ങളുടെ 25 കുട്ടികൾ ഈ വർഷം സംസ്ഥാന ജൂടോ ചാമ്പിയൻ ഷിപ്പിന് പെൺകുട്ടികൾക്ക് നീന്തൽ മത്സരത്തിന് പ്രതേക ട്രൈനെർമാർ ഇപ്രാവശ്യം 61 കുട്ടികൾ ജില്ലാ നീന്തൽ മത്സരത്തിന് സംസ്ഥാന ജിംനാസ്റ്റിക് മത്സരത്തിന് ഈ വർഷം കൊട്ടുകരയിലെ 15 പേർ പുറപ്പെടും സംസ്ഥാന wrestling മത്സരത്തിലേക്ക് കൊട്ടുകരയുടെ 8 കുട്ടികൾ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ ടീമിൽ കൊട്ടുകരയുടെ 8 കുട്ടികൾ

മത്സരപരീക്ഷകളിൽ വിജയപർവ്വം താണ്ടി...

കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് NTSE ലഭിക്കുന്ന സ്കൂൾ.

2021 - 22 ലെ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിൽ 6 പേർ യോഗ്യത നേടി ദേശിയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 27 പേരിൽ 2 കുട്ടികൾ കൊട്ടുകരയുടെ താരങ്ങളായിരുന്നു .

NMMS പരീക്ഷയിൽ സ്ഥിരമായി സംസ്ഥാനതലത്തിൽ ഒന്നാമത്.

  • -2020 - 21 ൽ 72 കുട്ടികൾ NMMS നേടി : സംസ്ഥാനത്ത് ഒന്നാമത്.
  • -2021 - 22 ൽ 50 കുട്ടികൾ NMMS നേടി സംസ്ഥാനത്ത് വീണ്ടും ഒന്നാമത്.
  • -2020 ൽ നാഷണൽ വുമൺ എംപവർമെന്റ് അവാർഡ് നിഹാല കെ.പി ക്ക്.