പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ഇരുട്ട്
ഇരുട്ട്
"ഹലോ... അച്ഛാ... അച്ഛൻ എന്താ മോളൂട്ടിയുടെ പിറന്നാളിന് വരാഞ്ഞേ... ഞാൻ പറഞ്ഞ പാവയും കൊണ്ട് വരും എന്ന് പറഞ്ഞിട്ട്".തന്റെ അച്ഛന്റെ സ്ഥിതി എന്തെന്നറിയാതെ ആ കുരുന്നു മനം ഉത്തരം കിട്ടാതെയാവുന്ന ചോദ്യങ്ങൾ ചോദിച്ചു അയാളെ കുഴക്കി കൊണ്ടിരുന്നു".മോളെ... അച്ഛനിവിടെ തിരക്കിലായി പോയി.അച്ഛനുടനെ വരും. ഫോൺ ഫോൺ അമ്മയ്ക്ക് കൊടുക്ക്".അയാളുടെ സ്വരം ഇടറി. മോളൂട്ടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിയതിനുശേഷം മിനി ആരും കാണാത്തിടത്തു പോയി. നിറകണ്ണുകളോടെ അവൾ മിണ്ടാൻ തുടങ്ങി".എനിക്കിവിടെ കുഴപ്പമൊന്നും ഇല്ലെടീ..നീ മോളെ നാളെ പറഞ്ഞു മനസ്സിലാക്കണം. അവളുടെ പിറന്നാളിനു ഞാൻ വലിയ പ്രതീക്ഷ കൊടുത്തുപോയി. എല്ലാം ശരിയാകുമായിരിക്കും. നീയെന്താ ഒന്നും മിണ്ടാത്തത്".അവൾ അവൾ കണ്ണുകൾ തുടച്ച് മറുപടി പറയാൻ തുടങ്ങി".ഏട്ടാ... എന്നെക്കൊണ്ട് കഴിയുന്നില്ല. ഇതിപ്പോ എത്രയാണ് വെച്ചാ... ഇങ്ങനെ ഉരുകി കഴിയേണ്ടത്".അവൾ വീണ്ടും കരയാൻ തുടങ്ങി". ഇല്ലെടീ കുഴപ്പമൊന്നും ഇല്ല. എനിക്കൊന്നും ഇല്ലല്ലോ.. പിന്നെന്താ". അയാൾ തന്റെ ഭാര്യയെ ആവുംവിധം ആശ്വസിപ്പിക്കാൻ നോക്കി".ഇപ്പോ ടിവി ഒന്നും തുറക്കാൻ തന്നെ കഴിയുന്നില്ല. എനിക്കൊന്നും ഒന്നും കാണാനും കേൾക്കാനുമുളള കരുത്തില്ല. എന്നാ നീ നീ ഫോൺ വെച്ചോ. എനിക്കൽപ്പം ഒപ്പം ജോലിയുണ്ട്. പിന്നെ വിളിക്കാം"."ഉം ശരി". അയാൾ ഫോൺ ചാർജ് ചെയ്തതിനുശേഷം ഡ്രസ്സുകൾ അലക്കിയിടാനായി പോയി. പത്ത് പേർ ഒരുമിച്ച് താമസിക്കുന്ന റൂമാണ്.ആരെങ്കിലും ഒരാൾ രോഗിയായാൽ അത് എല്ലാവരെയും...വേണ്ട അങ്ങനെയൊന്നും ചിന്തിക്കേണ്ട എന്നയാൾ തന്റെ മനസ്സിനെ ദൃഢമാക്കി. തുണികൾ ഓരോന്നായി അലക്കാൻ തുടങ്ങി. (ഇവിടെ..നാട്ടിൽ) മിനി തന്റെ മുടിയൊക്കെ ഒതുക്കി കെട്ടി. കുങ്കുമവും വും ചാർത്തി മുറിവിട്ടിറങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് ചുന്ദരിക്കുട്ടി തന്നെയും ഒരുക്കണമെന്ന വാശിയിൽ കടന്നുവന്നത് കിടക്കയിൽ നിർത്തി അവളുടെ മുടി ഒതുക്കി ചീകി കൊടുത്തു. അറിയാതെ മോളൂട്ടിയുടെ പൊട്ടു മാഞ്ഞുപോയി.തന്റെ അമ്മയുടെ സിന്ദൂരവും അവൾ ആ ദേഷ്യത്തിൽ മാച്ചുകളഞ്ഞു. പക്ഷേ മിനിക്ക് അതൊരു കുട്ടിക്കളിയായി തോന്നിയില്ല. അവളുടെ ഉള്ളിലെന്തോ നീറലുപോലെ. 'യു. എ. ഇ.യിൽ 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു' -മോളേ ടിവിയുടെ സൗണ്ട് അല്പം കുറയ്ക്ക്.അവൾ ചെവി പൊത്തിപിടിച്ചുകൊണ്ട് പറഞ്ഞു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ