പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
    കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിൽപ്പെട്ട തുറയൂർ ഗ്രാമപഞ്ചായത്തിലെ 12-ാ വാർഡായ കീരങ്കൈ പ്രദേശത്ത് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എൽ. പി സ്കൂൾ. 1903-ൽ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് പയ്യോളി സൗത്ത് എം.എൽ.പി സ്കൂളായി രൂപപ്പെട്ടത്. 

അകലാപ്പുഴയുടെ തീരത്തായി സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ പയ്യോളി സൗത്ത് മാപ്പിള ലോവർ എലെമെന്ററി സ്കൂൾ  എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പിന്നോക്ക പ്രദേശമായ കീരങ്കൈയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം,ഈഴവ,ഹരിജൻ വിദ്യാർത്ഥികൾ വിശിഷ്യ ഈ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചു. പിൽക്കാലത്ത് കെ.മൊയ്തീൻ മാസ്റ്റർ(പെരിങ്ങാട്ട്) ഈ സ്കൂളിലെ ഹെഡ്മാസ്റ്ററും മാനേജറുമായി. ഈ സ്കൂളിലെ തന്നെ അധ്യാപകനുമായിരുന്ന കെ.പി അഹമ്മദ് മാസ്റ്ററുടെ പിതാവായിരുന്നു പരേതനായ മൊയ്തീൻ മാസ്റ്റർ. മൊയ്തീൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറ ഭാര്യ പെരിങ്ങാട്ട് പാത്തൂട്ടി മാനേജരാകുകയും അവരുടെ കാലശേഷം കെ.പി അഹമ്മദ് മാസ്റ്ററുടെ ഭാര്യ സൈനബ മാനേജരായി. 2017 അദ്ദേഹത്തിൻറെ മകൻ അഫ്സൽ ഹഷീർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തതോടുകൂടി  ഈ വിദ്യാലയം ഇന്ന് കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ ഹൈടെക് വിദ്യാലയം ആയിത്തീർന്നു.

           1 മുതൽ 5 വരെയായിരുന്നു ആദ്യകാലത്ത് ക്ലാസുകൾ. പിന്നീട് അഞ്ചാം തരം ലോവർ പ്രൈമറി വിഭാഗത്തിൽ നിന്നും മാറ്റപ്പെടുകയുണ്ടായി. ആദ്യകാലത്ത് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ എട്ട് ഡിവിഷനുകളായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടി നടത്താൻ കഴിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരം പുലർത്തുന്നതിനു പുറമെ കലാകായിക പ്രവർത്തിപരിചയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഹെഡ്മാസ്റ്ററടക്കം എട്ട് റെഗുലർ അധ്യാപകരും രണ്ട് അറബി അധ്യാപകരും ഒരു നീഡിൽ വർക്ക് അധ്യാപകനും ഉണ്ടായിരുന്നു. 230-ൽ അധികം വിദ്യാർത്ഥികൾ അന്ന് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെടുകയും സ്കൂളിൽ ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് 2016-17 ൽ ഒന്നാം ക്ലാസിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതോടുകൂടി സ്കൂൾ വീണ്ടും 166 കുട്ടികളുമായി പഴയപ്രതാപ കാലത്തിലേക്ക് തിരിച്ചു പോകാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. 90 കുട്ടികളുള്ള ഒന്നു മുതൽ നാല് വരെയുള്ള മലയാളം ഡിവിഷനുകളും ഒന്നാം ക്ലാസിൽ ഒരു ഇംഗ്ലീഷ് ഡിവിഷനും

ഇപ്പോൾ ഈ സ്കൂളിലുണ്ട്. ഇതോടൊപ്പം തന്നെ ഇംഗ്ലീഷ് മീഡിയത്തിൽ 76 കുട്ടികളുള്ള LKG UKG വിഭാഗങ്ങളും പ്രവർത്തിച്ചു വരുന്നു.