നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഈ കൊറോണ കാലത്ത്..

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലത്ത്..

കുട്ടി: ആരാണ് നി? <
കൊറോണ:ഞാൻ ഒരുവൈറസ് ആണ് ,പേര് കൊറോണ . <
കുട്ടി: എന്തിനു വന്നു? <
കൊറോണ:ഞാൻ നിങ്ങളുടെ വ0 ശത്തെ നശീപ്പി ക്കാൻ വന്നതാണ് . <
കുട്ടി:അതിന് ഞങ്ങൾ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്? <
കൊറോണ :ഹേ മനുഷ്യാ നീ ഈ പ്രക്യതിയോടും സഹജീവികളോടും കാട്ടുന്ന അനീതിക്ക് തക്ക ശിക്ഷ കിട്ടണ്ടേ ബുദ്ധിജീവിയെന്ന് സ്വയം നടിക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ പണം കൊണ്ട് എന്തും നേടാമെന്ന അഹങ്കാരമാണ്. എന്നെപ്പോലെ ഒരു സൂക്ഷ്മ ജീവി വി ചാരിച്ചപ്പോൾ നിങ്ങളുടെ ലോകം ദിവസങ്ങളോളം നിശ്ചലമാക്കാൻ സാധിച്ചില്ലേ ..... ? <
കുട്ടി: ഹേ കൊറോണ, നിന്നെ നശിപ്പിക്കാൻ വെറുമൊരു സോപ്പ് കുമിള മതിയാവും ഞങ്ങൾക്ക്. <
കൊറോണ: ഹ ഹ ഹ എന്നിട്ടും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. <
കുട്ടി: നിന്നെക്കാൾ വിനാശക്കാരിയായ വസൂരിയേയും പ്ലേഗിനേയും നിപ്പയേയും മറ്റു മാരക രോഗങ്ങളേയും പ്രതിരോധിച്ചവരാണ് ഞങ്ങൾ. നീ പറഞ്ഞ പോലെ പ്രകൃതിയോടും സഹജീവികളോടും കരുണയില്ലാത്തവർ ഞങ്ങൾക്കിടയിൽ ഉണ്ടാവാം, പക്ഷേ ഞങ്ങൾ കണ്ടെത്തിയ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയുടേയും പിൻബലത്താൽ ശുചിത്വം, സാമൂഹിക അകലവും പാലിച്ച് നിന്നെ ഞങ്ങൾ കീഴടക്കുക തന്ന ചെയ്യും.

ശിവകീർത്തന
6B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ