നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ആർട്‌സ് ക്ലബ്ബ്/2024-25
2024 - 25 അധ്യായന വർഷത്തെ ഉപജില്ല ജില്ലാ കലോത്സവങ്ങളിൽ നമ്മുടെ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. ഹൈസ്കൂൾ ജനറൽവിഭാഗത്തിൽ 239പോയിന്റുകളോടെ ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്കൃതോത്സവത്തിൽ യുപി,എച്ച്എസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ സാധിച്ചു.ജില്ലാ കലോത്സവത്തിൽ എച്ച്എസ് വിഭാഗത്തിൽ നേരിയ വ്യത്യാസത്തിൽ റണ്ണറപ്പും സംസ്കൃതോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോളും നേടാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും സംസ്കൃതോത്സവത്തിനുമായി നാഷണൽ ഹൈസ്കൂളിൽ നിന്നും 17 കുട്ടികൾ പങ്കെടുത്ത് ആ കുട്ടികൾക്ക് എല്ലാം തന്നെ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു എന്നതും നാഷണൽ ഹൈസ്കൂളിന്റെ യശസ്സ് വർധിപ്പിക്കുന്നു. ഇംഗ്ലീഷ് ഉപന്യാസ രചന മത്സരത്തിന് 9E യിൽ പഠിക്കുന്ന ശിവാഞ്ജലി അർജുൻ, ഇംഗ്ലീഷ് കഥാരചനയിൽ 10E യിലെ ദിയ വി എന്നീ കുട്ടികൾക്ക് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. സംസ്കൃതസംഘഗാനം,മലയാളസംഘഗാനം എന്നീ ഇനങ്ങളിലായി അനന്യ.ആർ.നായർ, ശിവാനി ഗണേഷ്, ഋതു പ്രദീപ്, എസ് കൃഷ്ണരാഗ് ,അബിയ എൽസ ജിബു, അമൃത അനിൽകുമാർ,അർപ്പിത മധു, അസിൻ അന്ന അനീഷ്,അതിശയ ജെ, രാജലക്ഷ്മി,ശ്രീലക്ഷ്മി എസ് എന്നീ കുട്ടികൾക്കും എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. സംസ്ഥാനതലത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗത്തിനും, ക്വിസിനും, സംസ്‌കൃതോത്സവത്തിൽ പ്രഭാഷണത്തിനും 10 ബി യിൽ പഠിക്കുന്ന ഉണ്ണികൃഷ്ണൻ എ ഗ്രേഡ് കരസ്ഥമാക്കി. കേരള ജൂനിയർ റെഡ് ക്രോസ് വർഷംതോറും നടത്തിവരുന്ന ജീൻ ഹെൻട്രി ഡ്യൂണന്റ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും സംസ്കൃതോത്സാവ പ്രശ്നോത്തരിമത്സരത്തിൽ തിളക്കമാർന്ന വിജയവും കൈവരിക്കാൻ 10 ബി യിലെ പഠിക്കുന്ന ശ്രീരാഗ് പി ക്ക് സാധിച്ചു. 10F ൽ പഠിക്കുന്ന നിരഞ്ജൻ.പി സംസ്ഥാനതലത്തിൽ പെൻസിൽ ഡ്രോയിങ്ങിലും സംസ്ഥാനതലപ്രവർത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിങ്ങിൽ 9E ലെ അദ്വൈത് എസ്സും മികച്ച നേട്ടം കൈവരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു എന്നത് നാഷണൽ ഹൈസ്കൂളിന്റെ വിജയത്തിന്റെ പടവുകളിൽ ഒരു പൊൻതൂവൽ കൂടിയാണ്.