ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മാന്ത്രിക കുതിര

Schoolwiki സംരംഭത്തിൽ നിന്ന്
മാന്ത്രിക കുതിര

ഒരു നാട്ടിൽ ഗ്ലോറി എന്ന ഒരു മാന്ത്രിക കുതിര ഉണ്ടായിരുന്നു.അത് ഒരു പെൺകുതിരയായിരുന്നു.ഗ്ലോറി മറ്റു കുതിരകളിൽനിന്ന് വ്യത്യസ്തയായിരുന്നു.അവൾ നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.ഇത് കണ്ട് ഒരു കൃഷിക്കാരൻ അവളെ കുതിരകളെ വളർത്തുന്ന ഒരു കേന്ദ്രത്തിൽ കൊണ്ടുനിർത്തി.അവിടെ അവൾ മറ്റുകുതിരകളോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞു.കുറച്ചുനാളുകൾക്കു ശേഷം ഒരു പുലർച്ച സമയം.ഗ്ലോറി എഴുന്നേറ്റപ്പോൾ തന്റെ കൂട്ടുകാരെ കാണുന്നില്ല.ഗ്ലോറി അവരെ അന്വേഷിക്കാൻ തുടങ്ങി.പെട്ടെന്ന് അവൾ ഒരു മനോഹരമായ ശബ്ദം കേട്ടു.അവൾ അവിടെ പോയിനോക്കി അപ്പോൾത്തന്നെ അവൾക്ക് മനസ്സിലായി അത് തന്റെ കൂട്ടുകാരെ തട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നും അവർ ഇതിൽ ലയിച്ച്‌ ഇങ്ങോട്ടേക്ക് വന്നതാണെന്നും അവൾക്ക് മനസ്സിലായി.തന്നെ മാത്രം ആ ശബ്ദത്തിന് വരുത്താൻ പറ്റുന്നില്ല എന്ന് ഓർത്തപ്പോൾ അവൾക്ക് മനസ്സിലായി ഞാനൊരു മാന്ത്രിക കുതിരയാണെന്ന്.എന്നിട്ടും അവൾ അവളുടെ കൂട്ടുകാരെ ആപത്തിൽനിന്നും രക്ഷിച്ചു.പിന്നീട് അവർ സന്തോഷത്തോടെ അവിടെ കഴിഞ്ഞു.

SWETHA.P
5 B ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ