ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ചു ഹിന്ദിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബിന് സാധിക്കുന്നുണ്ട്.
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന , ദേശഭക്തി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.
സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ കവിത ,നാടകം, സംഘനൃത്തം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.സുരേലി ഹിന്ദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
![ഹിന്ദി ദിനാഘോഷം](/images/thumb/1/15/44251_%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_.jpg/300px-44251_%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_.jpg)
വിദ്യാരംഗം സാഹിത്യക്ലബ്
![വിദ്യാരംഗം സാഹിത്യക്ലബ്](/images/thumb/8/88/44251_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E2%80%8C_.jpg/300px-44251_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E2%80%8C_.jpg)
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടക്കുന്നുണ്ട്.മലയാളഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി 'വാങ്മയം'ഭാഷ പ്രതിഭാ പരീക്ഷ ,സാഹിത്യ ശില്പശാല, സാഹിത്യ, സെമിനാർ ,കഥാരചന , കവിത രചന , ചിത്രരചന, പെൻസിൽ ,ജലഛായം,നാടൻ പാട്ട്, നാടകാഭിനയം,തുടങ്ങിയ മികവ് തെളിയിക്കുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന,സാഹിത്യ ക്വിസ്,വായനക്കുറിപ്പ് തയ്യാറാക്കൽതുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു.
ശാസ്ത്ര ക്ലബ്
വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താത്പര്യവും വളർത്തി മികച്ച ശാസ്ത്ര അവബോധം ഉള്ളവരാക്കിമാറ്റാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. പരിസ്ഥിതി ദിനം, ശാസ്ത്ര ദിനം തുടങ്ങി ദിനാചരണങ്ങൾ മികച്ച രീതിയിൽ ക്ലബ് സംഘടിപ്പിക്കുന്നു. ലഘു പരീക്ഷണങ്ങൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു.
ഗണിത ക്ലബ്
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഗണിതം മധുരം, കുസൃതി കണക്കുകൾ, ജ്യാമിതീയ രൂപങ്ങളുടെ നിർമാണം, പസിൽസ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾ ആസ്വദിച്ച് ചെയ്യുന്നുണ്ട്.