ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കരിമ്പിന്റെ ദേശമെന്നു അറിയപ്പെട്ട ഗ്രാമം. കൈത്തരിയുടെയും കയറിന്റെയും സ്വന്തം നാട്. കലയും കായികവും ഒരുപോലെ നെഞ്ചേറ്റിയ ദേശം. ചരിത്രത്തിന്റെയും സമരത്തിന്റെയും അഗ്നി പദങ്ങൾ കൂടി ഈ നാടിനു സ്വന്തമാണ്. സാധാരണക്കാരന്റെ ജീവിതാരംഭത്തിലെ കൈത്തറി താളം തന്നെയാണ് ഈ നാടിന്റെ ഹൃദയതുടിപ്പ്. അക്ഷരഗാന്ധികൊണ്ടും ജ്ഞാന തേജസ് കൊണ്ടുംഈ നാടിനെ അനുഗ്രഹിക്കുന്ന പ്രകാശഗോപുരം ആണ് ഈ വിദ്യാലയം