ടി ഡി എച്ച് എസ് എസ്, തുറവൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടി ഡി എച്ച് എസ് എസ് തുറവൂരിലെ ആർട്സ് ക്ലബ്  ചിത്രകല അദ്ധ്യാപകൻ  ശ്രീ സുരേഷ് സർ , പ്രവർത്തിപരിചയ  

അദ്ധ്യാപിക ശ്രീമതി സുജാത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്നു .  ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്തി പരിപൂർണ തലത്തിലേയ്ക്ക് എത്തിക്കാൻ ഇരുവർക്കും കഴിയുന്നു എന്നതിന്റെ ഉദാഹരണങ്ങൾ മേളകളിൽ നാം കാണുന്നുണ്ട് . മേളകളിൽ ടി ഡി സ്കൂളിലെ ചുണ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു   

സംസ്ഥാന സ്കൂൾ കലോത്സവം

63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ മികച്ച നേട്ടവുമായി തുറവൂർ TDHS. സംസ്കൃതോത്സവത്തിൽ മൂന്നാം തവണയും തുടർച്ചയായി മൂന്നാം സ്ഥാനം.സംസ്‌കൃതം ചമ്പു പ്രഭാഷണം, ഉപന്യാസ രചന, അഷ്ട പദി, അക്ഷര ശ്ലോകം, വന്ദേമാതരം, സംഘഗാനം, എന്നിവയിൽ Aഗ്രേഡ്. സംസ്‌കൃത നാടകം തുടർച്ചയായി 16 ആം തവണയും A ഗ്രേഡ് നിലനിർത്തി.

        ജനറൽ വിഭാഗത്തിൽ ഉപന്യാസം മലയാളം, ഉപന്യാസം ഹിന്ദി, ഹിന്ദി കവിതാരചന, കൂടാതെ അറബി കലോത്സവത്തിൽ കഥാ രചനയിലും ശ്രദ്ധേയ മായ നേട്ടം കൈവരിക്കാൻ TDHS ന് കഴിഞ്ഞു. ആകെ പങ്കെടുത്ത 24 കുട്ടികളും എല്ലാ ഇനങ്ങളിലും A ഗ്രേഡ് നേടിക്കൊണ്ടാണ് ഈ ഉജ്ജ്വല വിജയം നേടിയത്

"സ്വപ്ന സാഫല്യം"

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ ജീവിതത്തിന്റെ ഭാഗമായ അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് സ്കൂൾ പഠനം കഴിഞ്ഞാൽ അവർക്ക് ചെയ്യാൻ സാധിക്കുന്ന ഒരു തൊഴിൽ പരിശീലനം നൽകി അതിലൂടെ അവരെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നത്.. ഇതേ പറ്റി സ്വപ്നം കാണും ചർച്ച ചെയ്യും നടക്കില്ല ന്നു കാണുമ്പോൾ പതുക്കെ മറക്കും.. അങ്ങനെ ആയിരുന്നു. മുൻവർഷങ്ങളിൽ പഠിച്ചിറങ്ങിയ കുട്ടികളുടെ അമ്മമാരൊക്കെ ആയുള്ള ബന്ധം ഇപ്പോഴും ഉണ്ട്.. അവർക്ക് പറയാനുള്ള ഏറ്റവും വലിയ സങ്കടം കുട്ടികൾ വെറുതെ വീട്ടിൽ ഇരിക്കുന്നു എന്തെങ്കിലും ഒരു തൊഴിലോ അതിനുള്ള പരിശീലമോ കിട്ടിയിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയേനെ എന്നാണ്. മറ്റേർണിറ്റി ലീവ് ഇൽ ആയിരുന്നപ്പോൾ hair accessories നിർമാണത്തിന്റെ ഒരു ഓൺലൈൻ കോഴ്സ് ചെയ്തിരുന്നു. എന്നാൽ ഇത് തന്നെ കുട്ടികൾക്ക് തൊഴിൽ പരിശീലനം ആയി നൽകിയാലോ എന്ന ചിന്ത മനസ്സിൽ വന്നു. ആലപ്പുഴ SSK ഓഫീസിലെ DPO മനു നീഹാരം സാർ നോടും തുറവൂർ BPC അനുജ ടീച്ചറോടും എന്റെ സഹപ്രവർത്തകരോടും സൂചിപ്പിച്ചു. ചെയ്യാൻ കഴിഞ്ഞാൽ ഏറ്റവും നല്ല കാര്യമെന്ന് സപ്പോർട്ട് ചെയ്തു. ഭിന്നശേഷി കുട്ടികളെ എന്നും ചേർത്ത് നിർത്തുന്ന എന്റെ നോഡൽ സ്കൂൾ ആയ Tdhs Thuravoor Thirumalabhagom ലെ HM സോഫായ് സാർ ,അധ്യാപകരായ Sandhya Dileep, Seethalakshmi P എന്നിവരോട് ഞാൻ ഈ ആഗ്രഹം പറഞ്ഞു.. ഇതിനുള്ള ആഗ്രഹവും തൊഴിൽ പരിശീലിപ്പിക്കാൻ ഉള്ള മനസും മാത്രമേ കൈമുതൽ ആയിട്ട് ഉണ്ടായിരുന്നുള്ളു. അതിനുള്ള സാമ്പത്തികം എങ്ങനെ കണ്ടെത്തും എന്ന് അറിയില്ലായിരുന്നു.. പിന്നെ എല്ലാം ഈ അധ്യാപകരുടെ നേതൃത്വത്തിൽ ആയിരുന്നു വളരെ പെട്ടന്ന് നടന്നത്. സ്കൂളിൽ നിന്നും തന്നെ ഫിനാൻഷ്യൽ സപ്പോർട്ട് കിട്ടി. Sandhya Dinesh ന്റെ കൈനീട്ടം ഐശ്വര്യമായിത്തന്നെ വന്നു. സന്ധ്യ ടീച്ചർ, സീത ടീച്ചർ,ലതിക ടീച്ചർ, Rekha Sreenath ടീച്ചർ ഇവരെല്ലാം സഹായിച്ചു.കൂടാതെ സ്കൂൾ ലെ വർക്ക്‌ എഡ്യൂക്കേഷൻ സുജാത ടീച്ചർ ഇവർക്ക് ഡിഷ്‌ വാഷ് ലിക്വിഡ് നിർമാണം കൂടി പഠിപ്പിക്കാം എന്നേറ്റു.

Raw മെറ്റീരിയൽ ചിലവ് വാങ്ങിതുടങ്ങിയപ്പോൾ ആണ് അത് എത്രത്തോളം കൂടുതൽ ആണെന്ന് മനസിലായത്.. മനസ്സിൽ നന്മയുള്ള എന്റെ സഹപാഠികൾ ആയ Sudheesh Valapad, Vineesh Vinu mahesh, നിഷിദ (GVHSS VALAPAD, തൃശൂർ ) ഇവരുടെ സഹായങ്ങൾ പിന്നീടുള്ള കാര്യങ്ങൾ എളുപ്പത്തിൽ ആക്കി.. ഇതിനു ഒരു ബ്രാൻഡ് നെയിം വേണം അതിനു വ്യത്യസ്തത ഉണ്ടാവണം എന്നതിന് മറുപടി ആയി Numen hair accessories എന്ന പേര് സീത ടീച്ചർ ആണ് നിർദേശിച്ചത്. കൂടെ Miracle makers എന്ന് Aiswarya Agi ചേച്ചിയുടെ മകൾ കൂട്ടിച്ചേർത്തു. ലോഗോ ഉണ്ടാക്കി അതിലേക്കുള്ള ക്യാപ്ഷൻ സുധീഷ് നൽകി. സ്കൂൾ ലെ ഇന്ക്ലൂസിവ് ക്ലബ് ലെ 11 കുട്ടികൾ ആണ് അവരുടെ ഒഴിവു സമയങ്ങളിൽ വന്നു  നിർമാണ പ്രവർത്തനങ്ങളിൽ സഹായങ്ങൾ ചെയ്തു തന്നിരുന്നത്. വ്യത്യസ്ത ഉത്പന്നങ്ങൾ numen hair accessories ഇൽ ഞങ്ങൾ നിർമിച്ചു..ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് സ്കൂൾ ആനിവേഴ്സറിയോടനുബന്ധിച്ചു സത്യമേവ ജയതേ ഫൌണ്ടേഷൻ ട്രസ്റ്റീ ശ്രീ ചേർത്തല വിജയലാൽ നിർവഹിച്ചു. ആദ്യവില്പന നടത്തിയത് ശ്രീ എസ് മനു (ഡി പി ഒ, എസ് എസ് കെ ആലപ്പുഴ )വും ആദ്യമായ് വാങ്ങിയത് ശ്രീമതി അനുജ ആന്റണി (ബി പി സി, തുറവൂർ ബി ആർ സി )യും ആയിരുന്നു. ഉത്പന്നങ്ങളുടെ വില്പന ഓൺലൈൻ സ്റ്റോർ വഴിയും സ്കൂൾ ഗ്രൂപ്പ്‌ വഴിയും ഷോപ്പുകളിൽ നിന്നും ഓർഡർ എടുത്തും ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും കുട്ടികൾക്ക് ഒരു സമ്പാദ്യം ഉണ്ടാക്കുക അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.ഉദ്ഘാടനദിവസം തന്നെ ഞങ്ങളുടെ product 90%വും വിറ്റു പോയി .വളരെ competition ഉള്ള ഫീൽഡ് ആണ്. ഗുണമേന്മയോടെ തന്നെ മുന്നേറാൻ ഉള്ള ആത്മ വിശ്വാസം ഉണ്ട്.

"*ഞങ്ങളുടെ പരിമിതികളിലൂടെയല്ല ഞങ്ങളുടെ കഴിവുകളിലൂടെ ഞങ്ങളെ അറിയൂ"